Monday, 23 December 2024

ചെറുകിട ബിസിനസുകൾക്കുള്ള മൈക്രോ ലോൺ സ്കീം തികച്ചും പ്രയോജനപ്രദം. 50,000 പൗണ്ട് വരെ ലഭിക്കും. പലിശ രണ്ടര ശതമാനം മാത്രം. ആറു വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി

ബ്രിട്ടീഷ് ചാൻസലർ റിഷി സുനാക്ക് പ്രഖ്യാപിച്ച ചെറുകിട ബിസിനസുകൾക്കുള്ള മൈക്രോ ലോൺ സ്കീം തികച്ചും പ്രയോജനപ്രദമെന്ന് വിലയിരുത്തൽ. മെയ് 4 തിങ്കളാഴ്ച മുതൽ ഈ സ്കീം പ്രാബല്യത്തിലുണ്ട്. കൊറോണ വൈറസ് മൂലമുള്ള മാറിയ സാഹചര്യങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്ന ഏതു ബിസിനസുകൾക്കും ഇതിനായി അപേക്ഷിക്കാം. ബൗൺസ് ബാക്ക് ലോൺ വഴി 2000 മുതൽ 50,000 പൗണ്ട് വരെ തുക ലഭിക്കും. പലിശ രണ്ടര ശതമാനം മാത്രമാണ്. ആറു വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ആദ്യ 12 മാസം തുകയൊന്നും തിരിച്ചടയ്ക്കേണ്ടതില്ല.

തെരഞ്ഞെടുക്കപ്പെട്ട 11 ബാങ്കുകൾ വഴിയാണ് ലോൺ നല്കുന്നത്. സ്കീം പ്രാബല്യത്തിൽ വന്ന ദിവസം ആദ്യ മിനിട്ടിൽ ബാർ ക്ലേയിസ് ബാങ്കിന് 200 ഉം ലോയിഡ്സിന് മൂന്നു മണിക്കൂറിൽ 5,000 ഉം ലോൺ അപേക്ഷകളാണ് ലഭിച്ചത്. ലോൺ അപ്രൂവ് ചെയ്ത് കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ തുക ലഭിക്കും. ഒരു വർഷത്തെ ടേൺ ഓവറിൻ്റെ 25 ശതമാനമോ അല്ലെങ്കിൽ ഉയർന്ന പരിധിയായ 50,000 പൗണ്ടുവരെയോ ഇങ്ങനെ ഓൺലൈൻ ആപ്ളിക്കേഷനിലൂടെ ബിസിനസിനെ സംരക്ഷിക്കുന്നതിനായി കരസ്ഥമാക്കാം.

ബിസിനസ് യുകെ ആസ്ഥാനമായുള്ളതാണെങ്കിൽ ലോണിന് യോഗ്യത ലഭിക്കും. കൂടാതെ 2020 മാർച്ച് 1 ന് മുൻപ് നിലവിലുള്ളതുമായിരിക്കണം. സാധാരണ രീതിയിലുള്ള ആൻ്റി ഫ്രോഡ്, ആൻറി മണി ലോൺഡെറിങ്ങ് ചെക്കിംഗ് നടത്തിയതിനു ശേഷമാണ് ലോൺ അനുവദിക്കുന്നത്.

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News