Wednesday, 22 January 2025

യുകെയിലെ ലണ്ടൻ, ബിർമ്മിങ്ങാം, പൂൾ യാക്കോബായ സുറിയാനി ചർച്ചുകളുടെ വികാരിയായ ഫാദർ ഡോ. ബിജി മാർക്കോസ് ചിറത്തിലാട്ട് നിര്യാതനായി

യുകെയിലെ ലണ്ടൻ, ബിർമ്മിങ്ങാം, പൂൾ യാക്കോബായ സുറിയാനി ചർച്ചുകളുടെ വികാരിയായ ഫാദർ ഡോ. ബിജി മാർക്കോസ് ചിറത്തിലാട്ട് നിര്യാതനായി. യുകെയിൽ സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് നേതൃത്വം കൊടുത്ത് സഭാംഗങ്ങളെ നയിച്ചു വന്ന അദ്ദേഹത്തിൻ്റെ നിര്യാണം യാക്കോബായ സഭയ്ക്ക് തന്നെ തീരാനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. സെൻറ് ജോർജ് യാക്കോബായ ചർച്ച് ബിർമ്മിങ്ങാം, സെൻ്റ് തോമസ് യാക്കോബായ ചർച്ച് ലണ്ടൻ, സെൻ്റ് ജോർജ് യാക്കോബായ ചർച്ച് പൂൾ എന്നിവയുടെ വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. ഇന്നലെ വർത്തിംഗ് ഹോസ്പിറ്റലിൽ വച്ചാണ് മരണമടഞ്ഞത്.


ഓസ്ട്രിയയിലെ വിയന്നയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് ഫാദർ ഡോ. ബിജി മാർക്കോസ് കുടുംബസമേതം യുകെയിൽ എത്തി സഭയുടെ നേതൃത്വം ഏറ്റെടുത്തത്. കോട്ടയം വാകത്താനം സ്വദേശിയാണ് ഫാദർ ഡോ. ബിജി മാർക്കോസ്.

Other News