Sunday, 06 October 2024

വിശാഖപട്ടണത്ത് സ്റ്റൈറീൻ ഗ്യാസ് ചോർന്നു.13 പേർ മരണമടഞ്ഞു. 300 ലധികം പേർ ഹോസ്പിറ്റലിൽ

വിശാഖപട്ടണത്ത് സ്റ്റൈറീൻ ഗ്യാസ് ചോർന്നുണ്ടായ അപകടത്തിൽ 13 പേർ മരണമടഞ്ഞു. 300 ലധികം പേർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 3 മണിയോടെയാണ് ഗ്യാസ് ലീക്ക് ഉണ്ടായത്. എൽജി പോളിമേഴ്സിൻ്റെ പ്ളാൻറിൽ നിന്ന് ഗ്യാസ് ചോർന്നത്. സമീപ പ്രദേശങ്ങളിലുള്ള അഞ്ച് ഗ്രാമങ്ങൾ ഇതേത്തുടർന്ന് ഒഴിപ്പിച്ചു. സൗത്ത് കൊറിയൻ കമ്പനിയുടേതാണ് ഈ പ്ളാൻറ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി എമർജൻസി ഡിസാസ്റ്റർ മീറ്റിംഗ് വിളിച്ചു ചേർത്തിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ അടച്ചിട്ടിരുന്ന പ്ളാൻറ് ഇന്നാണ് വീണ്ടും തുറന്നത്. പ്ളാൻറ് പ്രവർത്തിക്കാതിരുന്ന സാഹചര്യത്തിൽ ഗ്യാസ് സ്റ്റോറേജിൽ കെമിക്കൽ റിയാക്ഷൻ ഉണ്ടായി താപനില വർദ്ധിച്ചതിനെത്തുടർന്ന് ചോർച്ചയുണ്ടാതാണെന്ന് സംശയിക്കുന്നു. ഗ്യാസ് ശ്വസിച്ചയുടനെ നിരവധിപ്പേർ ബോധരഹിതരായി. വീടുകളിൽ നിന്ന് പുറത്തേയ്ക്കോടിയവർ തെരുവിൽ കുഴഞ്ഞു വീണു. നിരവധിപ്പേർക്ക് കണ്ണുകളിൽ നീറ്റലും ശ്വാസതടവും ഉണ്ടായി. 86 പേരെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

Other News