ബ്രിട്ടൺ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേയ്ക്കാണ് നീങ്ങുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സാധാരണ നിലയിലേയ്ക്ക് മടങ്ങാൻ സമയമെടുക്കുമെന്ന് ബാങ്ക് ഗവർണർ ആൻഡ്രു ബെയ്ലി
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേയ്ക്കാണ് ബ്രിട്ടൺ നീങ്ങുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്കി. ഈ വർഷം കൊറോണ ക്രൈസിസുമൂലം സമ്പദ് വ്യവസ്ഥ 14 ശതമാനം ചുരുങ്ങും. കോവിഡ് വ്യാപനത്തെ തടയാനായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ജോലിയും വരുമാനവും ഇല്ലാതാക്കിയത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രു ബെയ്ലി പറഞ്ഞു. അപ്രതീക്ഷിതമായ സാമ്പത്തിക തകർച്ചയിൽ നിന്നുള്ള തിരിച്ചുവരവ് ഉടൻ സാധ്യമാവില്ല എന്ന അവസ്ഥയിലാണ് രാജ്യമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പലിശ നിരക്ക് 0.1 ശതമാനത്തിൽ തുടരാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡയറക്ടർ ബോർഡ് ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചു. മാർച്ച് 19 നാണ് ഈ നിരക്ക് പ്രാബല്യത്തിൽ വന്നത്. ക്വാണ്ടിറേറ്റീവ് ഈസിംഗിൻ്റെ ഫണ്ടിംഗ് 300 ബില്യണായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു ഡയറക്ടർമാർ ഇന്നത്തെ യോഗത്തിൽ വോട്ട് ചെയ്തു. 2020 ൻ്റെ ആദ്യ ക്വാർട്ടറിൽ സമ്പദ് വ്യവസ്ഥ മൂന്ന് ശതമാനം ചുരുങ്ങിയിരുന്നു. രണ്ടാം ക്വാർട്ടറിൽ 25 ശതമാനത്തിൻ്റെ ഇടിവുണ്ടായേക്കാമെന്നാണ് മോണിട്ടറി പോളിസി റിപ്പോർട്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ജൂണിൽ നീക്കം ചെയ്യുമെന്ന കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തലുകൾ. ഹൗസിംഗ് മാർക്കറ്റിൽ ക്രയവിക്രയങ്ങൾ ഇല്ലാത്ത സ്ഥിതിയാണ്. കൺസ്യൂമർ സ്പെൻഡിംഗിലും 30 ശതമാനം കുറവ് രേഖപ്പെടുത്തി.
ഈ വർഷം 14 ശതമാനം ഇക്കോണമി ചുരുങ്ങിയാൽ അത് 1706 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക തകർച്ചയായിരിക്കും. കൊറോണമൂലമുള്ള സാമ്പത്തിക പ്രതിസന്ധി സ്ഥിരമായി രാജ്യത്തെ ബാധിക്കുകയില്ലെന്നും ഗ്ലോബൽ ഫൈനാൻഷ്യൽ ക്രൈസിസിൻ്റെ സമയത്തേക്കാളും വേഗതയിൽ പൂർവ്വസ്ഥിതിയിലെത്തുമെന്നും ബാങ്ക് ഓഫ് , ഇംഗ്ലണ്ട് ഗവർണർ പറഞ്ഞു.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS