Thursday, 07 November 2024

ലണ്ടനിൽ നിന്ന് മുംബൈയിലേയ്ക്ക് നാളെ 12 മണിക്ക് എയർ ഇന്ത്യാ ഫ്ളൈറ്റ്. ഇക്കോണമിക്ക് 539 പൗണ്ട്. 14 ദിവസം നിർബന്ധിത ക്വാരൻ്റിൻ. മുംബൈ, അഹമ്മദാബാദ്, ബാംഗ്ലൂർ, ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് അത്യാവശ്യക്കാർക്ക് മാത്രം യാത്ര ചെയ്യാം

യുകെയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കായി ആറ് എയർപോർട്ടുകളിലേയ്ക്ക് എയർ ഇന്ത്യ സർവീസ് നടത്തുന്നു. ഇതിൽ കേരളത്തിലെ ഒരു എയർപോർട്ടും ഉൾപ്പെടുത്തിയിട്ടില്ല. ലണ്ടനിൽ നിന്ന് മുംബൈയിലേയ്ക്ക് നാളെ 12 മണിക്ക് എയർ ഇന്ത്യാ ഫ്ളൈറ്റ് പുറപ്പെടും. ഇക്കോണമി ക്ലാസിന് 539 പൗണ്ട് ചാർജ് നല്കണം. മുംബൈ, അഹമ്മദാബാദ്, ബാംഗ്ലൂർ, ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് എയർ ഇന്ത്യയും ഇന്ത്യൻ ഹൈക്കമ്മീഷനും ചേർന്ന് ഒരുക്കുന്നത്.

മെയ് 10 ന് ബെംഗലുരു, 11ന് ഹൈദരാബാദ്, 12 ന് മുംബൈ, 13 ന് അഹമ്മദാബാദ്, 14 ന് ചെന്നൈ, 15 ന് ഡൽഹി എന്നിവിടങ്ങളിലേയ്ക്ക് എയർ ഇന്ത്യയുടെ സ്പെഷ്യൽ സർവീസ് ഉണ്ടാവും. ഒരു ഫ്ളൈറ്റിൽ 329 സീറ്റുകൾ ലഭ്യമാണ്.

മുതിർന്നവർ, ഗർഭിണികൾ, മെഡിക്കൽ എമർജൻസിയുള്ളവർ, ഉറ്റവരുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കേണ്ടവർ, ടൂറിസ്റ്റുകളായി എത്തിയവർ എന്നിവർക്കാണ് യാത്രയ്ക്ക് മുൻഗണന നല്കുന്നത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണ് എയർ ഇന്ത്യ ടിക്കറ്റ് നല്കുന്നത്.

യാത്ര ചെയ്യാൻ അനുമതി ലഭിക്കുന്നവരെ എയർ ഇന്ത്യ ബന്ധപ്പെടുകയും പേയ്മെൻ്റ് നല്കുകയും വേണം. യാത്ര ചെയ്യുന്നവർക്ക് എയർപോർട്ടിൽ മെഡിക്കൽ സ്ക്രീനിംഗ് ഉണ്ടാവും. കോവിഡ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. എയർ ഇന്ത്യാ എല്ലാ യാത്രക്കാർക്കും മാസ്കും ഗ്ലൗസും നല്കും.

ഇന്ത്യയിലെ എയർപോർട്ടിൽ എത്തിക്കഴിഞ്ഞാൽ വീണ്ടും മെഡിക്കൽ സ്ക്രീനിംഗിന് വിധേയരാകണം. കൂടാതെ ആരോഗ്യ സെറ്റു ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഇതിനു ശേഷം യാത്രക്കാർ എല്ലാവരെയും 14 ദിവസത്തെ നിർബന്ധിത കാരൻറിനിനായി ഹോസ്പിറ്റലുകളിലേയ്ക്കോ, മറ്റു സ്ഥാപനങ്ങളിലേയ്ക്കോ പേയ്മെൻ്റ് അടിസ്ഥാനത്തിൽ ഓരോ സ്റ്റേറ്റ് ഗവൺമെൻ്റും മാറ്റും. 14 ദിവസങ്ങൾക്കു ശേഷം കോവിഡ് ടെസ്റ്റ് നടത്തും.

യാത്രയ്ക്കായി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്

ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ ഫേസ് ബുക്ക് ലിങ്ക്

ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ ട്വിറ്റർ ലിങ്ക്

ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ വെബ് സൈറ്റ് ലിങ്ക്

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

Other News