Thursday, 07 November 2024

കോവിഡ് ബാധിച്ച് എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫുകൾ മരിച്ച സംഭവത്തിൽ പബ്ളിക് എൻക്വയറി അവശ്യപ്പെട്ട് പ്രധാനമന്ത്രി ബോറിസിന് 100,000 പേരുടെ തുറന്ന കത്ത്

പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറിൻ്റെ ഷോർട്ടേജിനെക്കുറിച്ചും കോവിഡ് ബാധിച്ച് എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫുകൾ മരിച്ച സംഭവത്തിലും പബ്ളിക് എൻക്വയറി അവശ്യപ്പെട്ട് പ്രധാനമന്ത്രി ബോറിസ് ജോൺസണ് 100,000 ത്തോളം പേർ തുറന്ന കത്തിൽ ഒപ്പുവച്ചു. 150 ഓളം ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് ഇതുവരെ കോവിഡ് ഇൻഫെക്ഷൻ മൂലം മരിച്ചിട്ടുണ്ട്. അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകണമെന്നാണ് കാമ്പയിനർമാർ ആവശ്യപ്പെടുന്നത്. ദി ഡോക്ടേഴ്സ് അസോസിയേഷൻ യുകെയാണ് തുറന്ന കത്ത് തയ്യാറാക്കിയിരിക്കുന്നത്. അഞ്ചിലൊന്ന് ഫ്രണ്ട് ലൈൻ സ്റ്റാഫിന് ലഭിച്ചത് ഉപയോഗയുക്തമല്ലാത്ത PPE ആണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

"ഡോക്ടർമാർ മരിക്കുകയാണ്, നഴ്സുമാർ മരിക്കുകയാണ്... ഇത് ക്ഷമിക്കാവുന്നതല്ല... കോവിഡ് 19 ക്രൈസിസ് കഴിഞ്ഞാലുടൻ ഒരു ഫുൾ ജഡ്ജിൻ്റെ നേതൃത്വത്തിൽ അന്വേഷണം വേണം". ലെറ്റർ ആവശ്യപ്പെടുന്നു. ഓരോ ഹെൽത്ത് കെയറിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഓപ്പൺ ഇൻക്വസ്റ്റ് വേണമെന്നും നിർദ്ദേശിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഇൻക്വസ്റ്റുകളിൽ PPE യുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശ വിഷയമാകില്ലെന്ന് ചീഫ് കൊറോണർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗവൺമെൻ്റിൻ്റെ കൈവശമുള്ള 20,000 ബോക്സ് PPE കളിൽ 45 ശതമാനവും ക്രൈസിസ് തുടങ്ങിയ സമയത്ത് എക്പയറി ഡേറ്റ് കഴിഞ്ഞവയായിരുന്നെന്നും അവ റീടെസ്റ്റിന് വിധേയമാക്കേണ്ടി വന്നെന്നും ചാനൽ 4 ന്യൂസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. 26 മില്യൺ റെസ്പിറേറ്റേഴ്സിൽ 80 ശതമാനവും ഡേറ്റ് കഴിഞ്ഞവയായിരുന്നു.

 

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News