വർക്കേഴ്സിനോട് ഉടൻ ജോലിയിലേയ്ക്ക് മടങ്ങാൻ നിർദ്ദേശിക്കുന്നത് ബ്രിട്ടണിലെ സ്ഥിതിഗതികൾ വഷളാക്കുമെന്ന് യൂണിയൻ നേതാക്കളുടെ മുന്നറിയിപ്പ്
ബ്രിട്ടണിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്താനുള്ള ബോറിസ് ജോൺസൻ്റെ ഇന്നലത്തെ പ്രഖ്യാപനങ്ങളോട് ബ്രിട്ടീഷ് ജനത സമ്മിശ്ര പ്രതികരണം രേഖപ്പെടുത്തി. വർക്കേഴ്സിനോട് ജോലിയിലേയ്ക്ക് മടങ്ങാൻ നിർദ്ദേശിക്കുന്നത് ബ്രിട്ടണിലെ സ്ഥിതിഗതികൾ വഷളാക്കുമെന്ന് യൂണിയൻ നേതാക്കളുടെ മുന്നറിയിപ്പ് നല്കി. 12 മണിക്കൂർ നോട്ടീസിൽ വർക്ക് സൈറ്റുകളിലേയ്ക്കും ഫാക്ടറികളിലേയ്ക്കും ജോലിക്കാർ തിരികെയെത്തുന്നത് ആവശ്യമായ ആരോഗ്യ സുരക്ഷാ സംവിധാനത്തിൽ അപര്യാപ്തത സൃഷ്ടിക്കുമെന്ന് ഇവർ വ്യക്തമാക്കി. കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ് മേഖലകളടക്കമുള്ള വർക്ക് ഫ്രം ഹോം സാധ്യമല്ലാത്ത വർക്കേഴ്സിന് തിരികെ ജോലിയിൽ പ്രവേശിക്കാമെന്ന് ബോറിസ് പറഞ്ഞിരുന്നു. സ്കൂളുകൾ റീ ഓപ്പൺ ചെയ്യാനുള്ള പ്ളാൻ സ്വീകാര്യമെങ്കിലും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചുകൊണ്ട് എല്ലാ ക്ലാസുകളും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുക സാധ്യമല്ലെന്ന് ടീച്ചേഴ്സ് യൂണിയനുകളും വ്യക്തമാക്കിയിട്ടുണ്ട്.
ബോറിസ് ജോൺസൺ ഇന്നലെ നടത്തിയ ടെലിവൈസ്ഡ് അനൗൺസ്മെൻറനുസരിച്ച് വർക്ക് ഫ്രം ഹോം സാധ്യമല്ലാത്തവർക്ക് ജോലിക്ക് പോകാൻ അനുമതി നല്കിയിട്ടുണ്ട്. ഇപ്പോൾ നടപ്പാക്കുന്നത് കണ്ടീഷണൽ പ്ളാനുകളാണെന്ന് ബോറിസ് വ്യക്തമാക്കി.
പ്രധാന അനൗൺസ്മെൻറുകൾ ഇവയാണ്
1. ബുധനാഴ്ച മുതൽ അൺലിമിറ്റഡ് ഔട്ട് ഡോർ എക്സർ സൈസിംഗിനായി പുറത്തു പോകാൻ കൂടുതൽ സ്വാതന്ത്ര്യം നല്കും. പാർക്കുകളിൽ പോയി ഇരിക്കാനും സ്പോർട്സ് ആക്ടിവിറ്റികളിൽ ഏർപ്പെടാനും അനുമതി നല്കി. സ്വന്തം കുടുംബാംഗങ്ങളോടൊന്നിച്ച് മാത്രമേ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടാൻ അനുമതിയുള്ളൂ. ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് ഡ്രൈവ് ചെയ്ത് പോകാനും സാധിക്കും. ഈയിടങ്ങളിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചിരിക്കണം.
2. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ ജൂൺ 1 മുതൽ പ്രൈമറി സ്കൂളുകളും ഷോപ്പുകളും ഘട്ടം ഘട്ടമായി തുറക്കും. റിസപ്ഷൻ, ഇയർ 1, ഇയർ 6 എന്നിവ ആദ്യം ക്ലാസുകൾ ആരംഭിക്കും. അടുത്ത വർഷം എക്സാമിൽ പങ്കെടുക്കേണ്ട സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ്സിന് ഹോളിഡേ തുടങ്ങുന്നതിന് മുൻപ് ഏതാനും ദിവസങ്ങളെങ്കിലും ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സൗകര്യം ഒരുക്കണമെന്നാണ് പ്ളാനിടുന്നത്
3. ജൂലൈ മുതൽ ഹോസ്പിറ്റാലിറ്റി ഫസിലിറ്റികളും മറ്റ് പൊതു സ്ഥാപനങ്ങളും തുറക്കാനും പദ്ധതിയുണ്ട്