Saturday, 23 November 2024

ഇംഗ്ലണ്ടിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്കൂളുകളെ നിയന്ത്രിക്കാൻ സ്കൂൾ റെഗുലേറ്ററുടെ അധികാരം വർദ്ധിപ്പിച്ച് പുതിയ നിയമനിർമ്മാണം

ഇംഗ്ലണ്ടിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്കൂളുകളെ നിയന്ത്രിക്കാൻ സ്കൂൾ റെഗുലേറ്ററുടെ അധികാരം വർദ്ധിപ്പിക്കുമെന്ന് ഗവൺമെൻ്റ് അറിയിച്ചു. സ്കൂൾ ബില്ലിൽ റെജിസ്റ്ററേഷൻ നിർബന്ധിതമാക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. എല്ലാ കുട്ടികൾക്കും അർഹമായ വിദ്യാഭ്യാസം ലഭിക്കുമെന്ന് ബിൽ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹവി പറഞ്ഞു. പൂർണ്ണ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളെ തിരിച്ചറിയാൻ ഇതു സഹായിക്കും. എന്നാൽ കൺസർവേറ്റീവുകൾ കുട്ടികളെ പരാജയപ്പെടുത്തുകയാണെന്ന് ലേബർ പാർട്ടി ആരോപിച്ചു.

ക്ലാസ് മുറികളിൽ കുട്ടികൾക്ക് ലഭിക്കേണ്ട നല്ല അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനുപകരം അതിൻ്റെ ഘടനകളെക്കുറിച്ചാണ് സർക്കാർ ശ്രദ്ധ ചെലുത്തുന്നതെന്ന് ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ അഭിപ്രായപ്പെട്ടു. അദ്ധ്യാപനം മെച്ചപ്പെടുത്തുന്നതിനോ അധ്യാപകരുടെ പിരിഞ്ഞുപോക്ക് കുറയ്ക്കുന്നതിനോ ഒരു പദ്ധതിയും ഇല്ലെന്നും, എന്നാൽ പുതിയ അധ്യാപകരുടെ എണ്ണം 6,500 ആയി ഉയർത്താനുള്ള നിർദ്ദേശങ്ങൾ ലേബർ പാർട്ടിക്കുണ്ടെന്നും അവർ പറഞ്ഞു.

ചൊവ്വാഴ്ച ക്വീനിൻ്റെ പ്രസംഗത്തിൽ ഗവൺമെന്റിന്റെ പുതിയ സ്കൂൾ ബിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന നിയമനിർമ്മാണ മന്ത്രിമാർ പാർലമെൻ്റിൽ സമർപ്പിക്കും. ആ പ്രസംഗത്തിന് മുന്നോടിയായി ബില്ലിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ട്, രജിസ്റ്റർ ചെയ്യാത്ത സ്കൂളുകളെ നേരിടാൻ സ്കൂൾ റെഗുലേറ്റർ ഓഫ്സ്റ്റഡിന് കൂടുതൽ അധികാരം ലഭിക്കുമെന്നും ഗവൺമെൻ്റ് പറഞ്ഞു. സ്വതന്ത്ര (സ്വകാര്യ) സ്കൂളിന്റെ നിയമപരമായ ഉത്തരവാദിത്വങ്ങൾ പാലിക്കുകയും, എന്നാൽ വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നാണ് ഓഫ്സ്റ്റെഡ് അർത്ഥമാക്കുന്നത്.

36 ഇസ്ലാമിക്, 18 ജൂത, 12 ക്രിസ്ത്യൻ സ്കൂളുകൾ ഉൾപ്പെടെ രജിസ്റ്റർ ചെയ്യാത്ത സ്കൂളുകളിൽ അഞ്ചിലൊന്ന് ഫെയ്ത്ത് സ്കൂളുകളാണെന്ന് 2019 ൽ ഓഫ്സ്റ്റെഡ് കണക്കാക്കിയിട്ടുണ്ട്. കുട്ടികളുടെ ക്ഷേമം, സുരക്ഷ, വിദ്യാഭ്യാസ നിലവാരം എന്നിവ സംരക്ഷിക്കുന്ന നിയന്ത്രണങ്ങൾക്ക് അധീനമല്ലതെ രജിസ്റ്റർ ചെയ്യാതെ സ്കൂളുകൾ പ്രവർത്തിക്കുന്നത് മനഃപൂർവം ആണെന്ന് കഴിഞ്ഞ വർഷം റെഗുലേറ്റർ മുന്നറിയിപ്പ് നൽകി. ഇത്തരം സ്‌കൂളുകൾ തിരിച്ചറിയുന്നതിനായി ഒരു ഓഫ്സ്റ്റഡ് ടീം വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. പ്രോസിക്യൂഷനുകളെ തുടർന്ന് ചിലത് അടച്ചുപൂട്ടി.  രജിസ്റ്റർ ചെയ്യാത്ത മറ്റ് വിദ്യാഭ്യാസ ക്രമീകരണങ്ങളിലാകും സ്കൂളിൽ നിന്ന് ഒഴിവാക്കപ്പെട്ട കുട്ടികൾക്കുള്ള ബദൽ സംവിധാനം ഒരുക്കുന്നത്.

കെട്ടിടങ്ങൾ പലപ്പോഴും സുരക്ഷിതമല്ലാത്തതും വൃത്തിഹീനവുമാണെന്നും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട ഒരു അപരിഷ്കൃതമായ പാഠ്യപദ്ധതിയാണ് നിലവിലുള്ള പല ക്രമീകരണങ്ങളും വാഗ്ദാനം ചെയ്യുന്നതെന്നും ഓഫ്സ്റ്റഡിൽ നിന്നുള്ള ക്രിസ് റസ്സൽ പറഞ്ഞു. നിയമനിർമ്മാണം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും സ്ഥാപനങ്ങൾ നിയമത്തിലെ പഴുതുകൾ മുതലെടുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതൽ സ്ഥിരതയുള്ളതും സമൂലമായതുമായ ഒരു മാറ്റമാണ് പദ്ധതിയിടുന്നത്. മാത്‌സിൻ്റെയും ഇംഗ്ലീഷിന്റെയും അടിസ്ഥാന മൂല്യം പുനർനിർമ്മിക്കുക, അറ്റെൻഡൻസ് ശതമാനം ഉയർത്തുക, സ്കൂൾ സിസ്റ്റത്തിന് പുറത്തുള്ള കുട്ടികളുടെ ട്രാക്ക് സൂക്ഷിക്കുക തുടങ്ങിയ മാറ്റങ്ങൾ പദ്ധതിയുടെ ഭാഗമായി കൊണ്ട് വരും.  സ്കൂളായി രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ട ചെറിയ വിദ്യാഭ്യാസ ക്രമീകരണങ്ങൾ അടച്ചുപൂട്ടുന്ന നിലവിലുള്ള ഓഫ്സ്റ്റഡ് ടീമിന്റെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.

എന്നാൽ ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ചു വാർക്കാൻ അനുവദിച്ച 5 ബില്യൺ പൗണ്ടിൽ താഴെയുള്ള തുക, ആവശ്യപ്പെട്ടതിൻ്റെ മൂന്നിലൊന്ന് മാത്രമാണ്.  18 വയസ്സുള്ള കുട്ടികൾക്ക് അവരുടെ ജീവിതത്തിലുടനീളം ഉന്നത യോഗ്യതകൾക്കായി പഠിക്കാൻ കഴിയുന്ന ഒരു പഠന ഫണ്ട് വാഗ്ദാനം ചെയ്യുന്നതാണ് ഏറ്റവും സമൂലമായ മാറ്റം. ഹോം-സ്കൂൾ കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിന് പ്രാദേശിക അധികാരികൾക്ക് ബിൽ ചുമതല നൽകും.  അസോസിയേഷൻ ഓഫ് ഡയറക്ടർസ് ഓഫ് ചിൽഡ്രൻസ് സർവീസസിൻ്റെ  2021 ഒക്ടോബർ വരെയുള്ള കണക്കുപ്രകാരം ഇംഗ്ലണ്ടിൽ ഏകദേശം 81,2000 രജിസ്റ്റർ ചെയ്ത ഹോം എഡ്യൂക്കേഷൻ കുട്ടികളാണ് ഉള്ളത്.

അക്കാദമി സ്കൂളുകൾ  സംസ്ഥാനം ധനസഹായം നൽകുന്നതും പ്രാദേശിക കൗൺസിലുകളിൽ നിന്ന് സ്വതന്ത്രമായി ഗവൺമെൻ്റിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കും. 52% വിദ്യാർത്ഥികളും നിലവിൽ അക്കാദമികളിലാണ് പഠിക്കുന്നത്.

ക്വീനിൻ്റെ പ്രസംഗത്തിൽ ഒരു ഉന്നത വിദ്യാഭ്യാസ ബില്ലും ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആജീവനാന്ത വായ്പാ അവകാശവും പുതിയ നിയമനിർമ്മാണത്തിൽ അവതരിപ്പിക്കുമെന്നുള്ള സൂചനകളും ഉണ്ട്.

Other News