Saturday, 23 November 2024

വിസാ ഫ്രീ എമിഗ്രേഷനുള്ള യുകെയുടെ നിർദ്ദേശം ഓസ്ട്രേലിയ നിരാകരിച്ചു. ഇരു രാജ്യങ്ങളെയും ഇത് ദോഷകരമായി ബാധിക്കുമെന്ന് ഓസ്ട്രേലിയൻ ട്രേഡ് മിനിസ്റ്റർ സൈമൺ ബിർമ്മിങ്ങാം

ബ്രെക്സിറ്റിനുശേഷം വിസാ ഫ്രീ എമിഗ്രേഷനുള്ള യുകെയുടെ നിർദ്ദേശം ഓസ്ട്രേലിയ നിരാകരിച്ചു. വിസയില്ലാതെ ഇരുരാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യാനും ജോലി നേടാനുമുള്ള പ്രൊപ്പോസലാണ് ഓസ്ട്രേലിയ തള്ളിക്കളഞ്ഞത്. ഫ്രീ ഇമിഗ്രേഷൻ സിസ്റ്റം നടപ്പാക്കിയാൽ അത് ഓസ്ട്രേലിയയിൽ നിന്നുള്ള സ്കിൽഡ് വർക്കേഴ്സ് കൂട്ടത്തോടെ യുകെയിലെത്താനും ബ്രിട്ടണിൽ നിന്നുള്ള അൺ സ്കിൽഡ് വർക്കേഴ്സ് സിഡ്നിയിലും മെൽബോണിലും ജോലി തേടിയെത്താനും കാരണമാകുമെന്നും ഇത് ഇരു രാജ്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും ഓസ്ട്രേലിയൻ ട്രേഡ് മിനിസ്റ്റർ സൈമൺ ബിർമ്മിങ്ങാം പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ ഓസ്ട്രേലിയയിൽ സന്ദർശനം നടത്തിയ ബ്രിട്ടീഷ് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിസ് ട്രസ് ബ്രിട്ടീഷ് പൗരന്മാർക്ക് ഓസ്ട്രേലിയയിൽ ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും വിസാ ഫ്രീ സ്റ്റാറ്റസ് നല്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയ നടപ്പാക്കിയിരിക്കുന്ന പോയിൻറ് ബേസ്ഡ് സിസ്റ്റം പിന്തുടരാൻ താത്പര്യമില്ലെന്നും ഓസ്ട്രേലിയും ബ്രിട്ടനും തമ്മിലുള്ള ഊഷ്മളമായ ബന്ധം പരിഗണിച്ച് ഏറ്റവും ലളിതമായ എമിഗ്രേഷൻ സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശമെന്നും അവർ പറഞ്ഞിരുന്നു. നിലവിലെ എഗ്രിമെന്റനുസരിച്ച് ഓസ്ട്രേലിയൻ പൗരന്മാർക്ക് ടൂറിസ്റ്റായി ആറുമാസക്കാലം വിസയില്ലാതെ യുകെയിൽ കഴിയാൻ അനുവാദമുണ്ട്.

Other News