Saturday, 23 November 2024

ബ്രിട്ടണിലെ കൊറോണ റീപ്രൊഡക്ഷൻ നമ്പർ ഒന്നിൽ താഴെയായി. ലണ്ടന് പുറത്ത് ഹോട്ട് സ്പോട്ടായി ഷെഫീൽഡ്. നിരക്ക് ഏറ്റവും കുറവ് ഹള്ളിൽ. ലോക്ക് ഡൗൺ മൂലം വ്യാപനം നാലിലൊന്നായി കുറഞ്ഞു

കൊറോണ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ബ്രിട്ടണിൽ വ്യാപനത്തിൻ്റെ നിരക്കിൽ കുറവ് വരുത്തി. ഇൻഫെക്ഷനുള്ള ഒരു വ്യക്തി 0.62 ആളുകളിലേയ്ക്ക് മാത്രമേ രോഗം കൈമാറുന്നുള്ളൂ എന്നാണ് പുതിയ കണക്ക്. നേരത്തെ ഇത് 2.6 ആയിരുന്നു. ഇതിനെ റീ പ്രൊഡക്ഷൻ നമ്പർ എന്നാണ് പറയുന്നത്. റീപ്രൊഡക്ഷൻ നമ്പർ ഒന്നിൽ കൂടുതലാണെങ്കിൽ മാത്രമേ പകർച്ച വ്യാധി എന്ന നിലയിലുള്ള വ്യാപനം തുടരുകയുള്ളൂ. ഒരാൾ മറ്റൊരാളിലേയ്ക്ക് രോഗം പകർത്തുന്ന 1: 1 അനുപാതം തുടരാതിരുന്നാൽ രോഗാണുക്കൾ ക്രമേണ വാഹകരിലാതെ നശിച്ചുപോവുകയും കോവിഡ് - 19 സംക്രമണം പൂർണമായും നിയന്ത്രിക്കപ്പെടുകയും ചെയ്യും.

ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ വിദഗ്ദരുടെ പഠനമനുസരിച്ച് ലോക്ക് ഡൗണും സോഷ്യൽ സിസ്റ്റൻസിംഗും മൂലം ജനങ്ങൾ മറ്റുള്ളവരുമായി ദിവസേന ഇടപഴകുന്നതിൽ 73 ശതമാനത്തിൻ്റെ കുറവ് വന്നിട്ടുണ്ട്. വൈറസിന് സജീവമായി നില്ക്കുന്നതിന് അവസരമില്ലാതെ വരുന്ന പക്ഷം അത് അപ്രത്യക്ഷമാകുമെന്ന് റിസർച്ചർമാർ പറയുന്നു. റീ പ്രൊഡക്ഷൻ നമ്പർ ഒന്നിൽ താഴെയായി എത്രമാത്രം കുറയ്ക്കാൻ കഴിയുമോ അത്രയും പെട്ടെന്ന് കോവിഡ് 19 ൽ നിന്ന് വിമുക്തമാകാൻ കഴിയും.

ബ്രിട്ടണിൽ ഇന്ന് 563 പേർ കൊറോണ മൂലം മരണപ്പെട്ടു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 2,352 ആയി. ലണ്ടൻ കഴിഞ്ഞാൽ കോവിഡ് 19 ഹോട്ട് സ്പോട്ടായി ഷെഫീൽഡ് മാറിയതായി കണക്കുകൾ കാണിക്കുന്നു. ഓരോ 100,000 പേർക്കും 62 കേസുകൾ എന്ന അനുപാതമാണ് ഷെഫീൽഡിൽ കാണുന്നത്. ഈ ഏരിയയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തുന്നത് മൂലമാണ് ഇതെന്ന് സൂചനയുണ്ട്. 541 പോസിറ്റീവ് കേസുകൾ ഇതുവരെ ഷെഫീൽഡിൽ ഉണ്ട്. ലണ്ടനിലെ കേസുകൾ 100,000 ന് 70 എന്ന അനുപാതത്തിലാണ്. കണക്കിലുള്ള 33 മേജർ അർബൻ സിറ്റികളിൽ ഹള്ളിലാണ് കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 100,000 പേർക്ക് 4 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

 

 

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

UK MALAYALAI MATRIMONY

 

 

 

 

 

 

 

 

 

 

 

 

Other News