Sunday, 24 November 2024

ഇംഗ്ലണ്ടിൽ കോവിഡ് മൂലം മരിച്ചവരിൽ നാലിലൊന്നും ഡയബറ്റിസുള്ളവർ. 400 ൽ ഒരാൾക്ക് വൈറസ് ഇൻഫെക്ഷൻ ഉണ്ടായതായി സർവേ.

ഇംഗ്ലണ്ടിൽ കോവിഡ് മൂലം മരിച്ചവരിൽ നാലിലൊന്നും ഡയബറ്റിസുള്ളവർ ആണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. മാർച്ച് 31ന് ശേഷം മരിച്ച 22,332 പേരിൽ 5,873 (26 ശതമാനം) പേർ ഡയബറ്റിസ് ബാധിതരായിരുന്നു. ഡിമൻഷ്യ, ശ്വാസകോശ രോഗങ്ങൾ എന്നിവ ഉള്ളവരും കൊറോണ ഹൈ റിസ്ക് വിഭാഗത്തിൽപ്പെടും. യുകെ ജനസംഖ്യയുടെ ആറു ശതമാനത്തിന് ഡയബറ്റിക് പ്രശ്നമുണ്ട്. കോവിഡ് മൂലം മരിച്ചവരിൽ 4,048 (18 ശതമാനം) പേർ ഡിമൻഷ്യ ഉള്ളവരായിരുന്നു. 3,254 (15%) ക്രോണിക് പൾമോണറി കണ്ടീഷൻ ഉള്ളവരും.
ക്രോണിക് കിഡ്നി രോഗികളായ 3,214 (14%) പേർ കൊറോണ ബാധിച്ച് മരണമടഞ്ഞു.

ഇംഗ്ലണ്ടിൽ 11,000 പേരിൽ നടത്തിയ സർവേ അനുസരിച്ച് 400 ൽ ഒരാൾക്ക് വൈറസ് ഇൻഫെക്ഷൻ ഉണ്ടായതായി കണക്കാക്കുന്നു. ഇതുവരെ 148,000 പേർക്ക് ഇംഗ്ലണ്ടിൽ കൊറോണ ഇൻഫെക്ഷൻ ഉണ്ടായതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ജനസംഖ്യയുടെ 0.27% വരും. 11,000 പേരെ സർവേയിൽ ടെസ്റ്റ് ചെയ്തപ്പോൾ 33 പേർക്ക് ഇൻഫെക്ഷൻ കണ്ടെത്തി. സർവേയിൽ ഉൾപ്പെടുത്തിയ 5,000 കുടുംബങ്ങളിൽ ഒന്നും ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യുന്നവരുടേതായിരുന്നില്ല. കെയർ സെക്ടറിൽ ഇൻഫെക്ഷൻ നിരക്ക് കൂടുതലാണ്.

Other News