Tuesday, 28 January 2025

എപ്പിലെപ്സി പേഷ്യൻ്റുകൾക്ക് ലേസർ ട്രീറ്റ്മെൻ്റ് അടുത്ത വർഷം മുതൽ നൽകിത്തുടങ്ങുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട്

നൂറുകണക്കിന് എപ്പിലെപ്സി പേഷ്യൻ്റുകൾക്ക് പ്രയോജനകരമാകുന്ന ലേസർ ട്രീറ്റ്മെൻ്റ് അടുത്ത വർഷം മുതൽ നൽകിത്തുടങ്ങുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. പുതിയ സംവിധാനം ബ്രെയിൻ സർജറിയേക്കാൾ കൃത്യതയേറിയതും റിസ്ക് കുറഞ്ഞതുമാണ്. പുതിയ ലേസർ ട്രീറ്റ്മെൻ്റ് എപ്പിലെപ്സി പേഷ്യൻ്റുകൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്ന് ചാരിറ്റി എപ്പിലെപ്സി ആക്ഷൻ പറഞ്ഞു.

യുകെയിൽ 600,000 ത്തോളം പേർക്ക് എപ്പിലെപ്സിയുണ്ട്. ഇതിൽ മിക്കവർക്കും സീഷർ ഉണ്ടാവുന്നത് മെഡിക്കേഷനിലൂടെ നിയന്ത്രിക്കാൻ കഴിയുമെങ്കിലും മൂന്നിലൊന്ന് പേഷ്യൻ്റുകളിൽ ഇത് സാധ്യമല്ല. ഇവർക്ക് കൺവൻഷണൽ ബ്രെയിൻ സർജറി ആവശ്യമാണ്. വർഷം തോറും 1,000 ത്തോളം പേർക്ക് ബ്രെയിൻ സർജറി നടത്താറുണ്ട്. എന്നാൽ ഉയർന്ന റിസ്കും നീണ്ട റിക്കവറി പീരിയഡും കാരണം നിരവധി പേഷ്യൻ്റുകൾ ബ്രെയിൻ സർജറിയ്ക്ക് താത്പര്യം പ്രകടിപ്പിക്കാറില്ല.

പുതിയതായി ഒരുക്കുന്ന ലേസർ സർജറിയിൽ ഒരു ചെറിയ പ്രോബിൽ നിന്നുള്ള നേർത്ത ലേസർ ബീം സീഷർ ഉണ്ടാക്കുന്ന ബ്രെയിൻ സെല്ലിനെ നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്. സർജറി മൂലമുണ്ടാവുന്ന മുറിവ് വളരെ ചെറുതായതിനാൽ രണ്ടു ദിവസത്തിനകം ഡിസ്ചാർജ് ലഭിക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാവുന്നതുമാണ്.

2023 ൽ 150 പേഷ്യൻ്റുകൾക്ക് ലേസർ സർജറി ലഭ്യമാക്കുമെന്നും അടുത്ത വർഷങ്ങളിൽ ഈ സംഖ്യ ഉയരുമെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ഒരു എം ആർ ഐ സ്കാനറിൽ കൂടി രോഗിയുടെ പ്രധാന ബ്രെയിൻ സ്ട്രക്ചറിനെയും ബ്ളഡ് വെസലുകളെയും മോണിട്ടർ ചെയ്തു കൊണ്ടാണ് സർജറി നടത്തുന്നത്. 

Crystal Media UK Youtube channel 

Other News