Thursday, 21 November 2024

എൻഎച്ച്എസിലെ സ്റ്റാഫിനും കെയർ വർക്കേഴ്സിനുമുള്ള ഹെൽത്ത് സർച്ചാർജ് ഒഴിവാക്കി. തീരുമാനം എംപിമാരുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്ന്

എൻഎച്ച്എസിലെ സ്റ്റാഫിനും കെയർ വർക്കേഴ്സിനുമുള്ള ഹെൽത്ത് സർച്ചാർജ് ഒഴിവാക്കി. പോർട്ടർമാർ, ക്ളീനേഴ്സ്, ഇൻഡിപെൻഡൻ്റ് ഹെൽത്ത് വർക്കേഴ്സ്, സോഷ്യൽ കെയർ വർക്കേഴ്സ് അടക്കമുള്ള എല്ലാ എൻഎച്ച്എസ് സ്റ്റാഫിനും ഇതിൻ്റെ പ്രയോജനം ലഭിക്കും. ഇതിനുള്ള നിർദ്ദേശം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഹോം ഓഫീസിനും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്തിനും നല്കി. ഇക്കാര്യം എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൻ്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. എംപിമാരുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് ഗവൺമെൻ്റ് തീരുമാനം. ഹെൽത്ത് സർച്ചാർജ് ഒഴിവാക്കിയ തീരുമാനത്തെ ലേബർ പാർട്ടി ലീഡർ കീർ സ്റ്റാമർ സാമാന്യ മര്യാദയുടെ വിജയമെന്നാണ് വിശേഷിപ്പിച്ചത്.

യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തു നിന്നുള്ള മൈഗ്രൻ്റ് സ്റ്റാഫുകളും അവരുടെ കുടുംബാംഗങ്ങളും ഹെൽത്ത് സർവീസ് ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന ഫീസാണ് ഹെൽത്ത് സർച്ചാർജ്. നിലവിൽ 400 പൗണ്ടാണ് ഓരോ കുടുംബാംഗങ്ങളും വർഷത്തിൽ നൽകേണ്ടത്. ഒക്ടോബറിൽ ഇത് 624 പൗണ്ടായി ഉയർത്താനും പദ്ധതിയുണ്ടായിരുന്നു. ഇതനുസരിച്ച് ഡിപ്പൻഡൻറ് ആയ കുട്ടികൾക്ക് 470 പൗണ്ട് വീതവും നല്കേണ്ടിയിരുന്നു.

ഇത്രയും വലിയ തുക ഹെൽത്ത് സർച്ചാർജായി ഈടാക്കുന്നത് ഹെൽത്ത് വർക്കേഴ്സിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് റോയൽ കോളജ് ഓഫ് നഴ്സിംഗിൻ്റെ ചീഫ് എക്സിക്യൂട്ടീവായ ഡെയിം ഡോണാ കിന്നർ അഭിപ്രായപ്പെട്ടിരുന്നു. യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തു നിന്നുള്ള 77,065 നഴ്സുമാർ ബ്രിട്ടണിൽ ജോലി ചെയ്യുന്നുണ്ട്. നിലവിലെ കോവിഡ് ക്രൈസിസിൽ മൈഗ്രൻ്റ് സ്റ്റാഫുകളുടെ സേവനം എൻഎച്ച്എസിൻ്റെ നിലനില്പിനു തന്നെ അത്യന്താപേക്ഷിതമായിരുന്നു. സ്റ്റാഫുകളുടെ അർപ്പണ മനോഭാവത്തോടെയുള്ള സേവനത്തെ അവഗണിക്കുന്നതിനു തുല്യമാണ് ഹെൽത്ത് സർച്ചാർജ് അടിച്ചേൽപ്പിക്കുന്നതെന്ന് അവർ കടുത്ത വിമർശനമുന്നയിച്ചിരുന്നു.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News