Friday, 22 November 2024

184 മില്യൺ പൗണ്ട് ജാക്ക്പോട്ട് നേടിയതാര്? ഇന്നലത്തെ യൂറോ മില്യൺ ലോട്ടറി വിന്നർ യുകെയിൽ നിന്ന്.

ഇന്നലത്തെ യൂറോ മില്യൺ ലോട്ടറി  നറുക്കെടുപ്പിലെ വിജയി യുകെയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചു. 184 മില്യൺ പൗണ്ടാണ് വിജയിയ്ക്ക് ലഭിക്കുന്നത്. യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ജാക്ക് പോട്ട് തുകയാണിത്. 3, 25, 27, 28, 29 എന്നീ ഭാഗ്യ നമ്പരുകൾക്കൊപ്പം 4, 9 എന്നീ പ്ളസ് ലക്കി സ്റ്റാർ നമ്പരുകൾ ഉൾപ്പെടുന്ന ടിക്കറ്റിനാണ് ഭാഗ്യദേവത കനിഞ്ഞത്. ഈ നമ്പരിലുള്ള ഒരു ടിക്കറ്റ് മാത്രമേ ഡ്രോയിലുണ്ടായിരുന്നുള്ളൂ എന്നും അതിനാൽ ഒരാൾക്ക് മാത്രമായി മുഴുവൻ സമ്മാനത്തുകയും ലഭിക്കുമെന്ന് നാഷണൽ ലോട്ടറിയുടെ നടത്തിപ്പുകാരായ കാംലിയോട്ട് അറിയിച്ചു.

ഇതോടെ 2004 ൽ യൂറോ മില്യൺ ലോഞ്ച് ചെയ്തതിനു ശേഷം യുകെയിൽ 100 മില്യണിലധികം സമ്മാനത്തുക നേടുന്നവരുടെ എണ്ണം15 ആയി. ഇന്നലെ വിജയിയായയാൾ തുകയ്ക്കായി അവകാശവാദം ഉന്നയിച്ചതായി കാംലിയോട്ട് അറിയിച്ചു. ടിക്കറ്റ് വാലിഡേഷൻ നടപടികൾ തുടങ്ങിയതായും വിന്നർക്ക് അവരുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും കാംലിയോട്ട് സ്ഥിരീകരിച്ചു.

ഫെബ്രുവരി നാലിലെ ജാക്ക്പോട്ട് വിന്നറും യുകെയിൽ നിന്നായിരുന്നു. 104 മില്യൺ പൗണ്ട് നേടിയ വ്യക്തി ഐഡൻറിറ്റി വെളിപ്പെടുത്തേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു. 2019 ഒക്ടോബറിൽ യുകെയിൽ നിന്നുള്ള വിന്നർ നേടിയത് 170 മില്യൺ പൗണ്ടായിരുന്നു. ചൊവ്വാഴ്ചത്തെ വിജയിക്ക് മുൻപുള്ള ഏറ്റവും ഉയർന്ന തുക കരസ്ഥമാക്കിയത് ഈ വിന്നറായിരുന്നു.

2011 ൽ161 മില്യൺ വിജയിച്ച കോളിനും ക്രിസ് വെയ്റും ഐഡൻ്റിറ്റി വെളിപ്പെടുത്തിയിരുന്നു. ഈ തുക ഉപയോഗിച്ച് തൻ്റെ ഇഷ്ടപ്പെട്ട ഫുട്ബോൾ ക്ളബിനെ വെയ്ർ സ്വന്തമാക്കി. എന്നാൽ നോർത്ത് ഐഷയറിൽ നിന്നുള്ള ഈ ദമ്പതികൾ 2019 ൽ 38 വർഷം നീണ്ടു നിന്ന വിവാഹബന്ധം വേർപെടുത്തി. ഇതിന് ഒരു മാസത്തിനു ശേഷം വെയ്ർ മരണമടഞ്ഞു.
 

Other News