Tuesday, 28 January 2025

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ വിടവാങ്ങി. മരണം ഹാർട്ട് അറ്റാക്കിനെ തുടർന്ന്.

ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഓസ്ട്രേലിയൻ ലെഗ് സ്പിന്നറായ ഷെയ്ൻ വോണിൻ്റെ മരണം ഹാർട്ട് അറ്റാക്കിനെ തുടർന്നാണ് സംഭവിച്ചതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. 52 വയസായിരുന്നു. തായ് ലൻഡിലെ അദ്ദേഹത്തിൻ്റെ വില്ലയിൽ വച്ചാണ് മരണം സംഭവിച്ചത്.

708 ടെസ്റ്റ് വിക്കറ്റുകൾ നേടിയ ഷെയ്ൻ വോൺ 145 ടെസ്റ്റ് മത്സരങ്ങളിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. 15 വർഷം നീണ്ട ഐതിഹാസിക കരിയറാണ് ഷെയ്ൻ വോൺ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചത്.

1999ലെ വേൾഡ് കപ്പ് ജേതാക്കളായ ഓസ്ട്രേലിയുടെ ടീമിൽ അദ്ദേഹം അംഗമായിരുന്നു. 2007 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും 2013 വരെ ട്വൻറി 20 ക്രിക്കറ്റിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

Other News