Wednesday, 25 December 2024

വീക്കെൻഡ് ഹാങ്ങ് ഓവർ മാറിയില്ലെങ്കിൽ വീട്ടിലിരുന്ന് ഓൺലൈനിൽ ജോലി ചെയ്യൂ. ബ്രിട്ടണിലെ ഏറ്റവും നല്ല കമ്പനി ബോസ് ഇങ്ങനെയാണ്.

വെള്ളിയാഴ്ച തുടങ്ങുന്ന വീക്കെൻഡ് ആഘോഷം അതിരു കടക്കുന്നതിനാൽ തിങ്കളാഴ്ച ഹാങ്ങ് ഓവറിൽ ആണ് പലരും ജോലിക്ക് പോവുന്നത്. തിങ്കളാഴ്ച ജോലിയ്ക്ക് പോവേണ്ടെങ്കിൽ ഏവർക്കും പെരുത്ത സന്തോഷമാവും ലഭിക്കുക. ജോലിക്കാരുടെ മനസറിഞ്ഞ് ഒരു കമ്പനിയിലെ ബോസ് കാര്യങ്ങൾ പാകപ്പെടുത്തുക എന്നത് വളരെ ചുരുക്കമായേ സംഭവിക്കാറുള്ളൂ.

ബോൾട്ടൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദി ഓഡിറ്റ് ലാബിന്റെ ബോസ് എടുത്ത തീരുമാനം ജോലിക്കാർക്ക് നല്കുന്ന ആശ്വാസവും സന്തോഷവും ചെറുതല്ല. ഹാങ്ങ് ഓവറിലാണെങ്കിൽ ഒരു ഫോൺ കോൾ ഓഫീസിലേയ്ക്ക് വിളിക്കുക. സത്യസന്ധമായി കാര്യങ്ങൾ പറയുക. തുടർന്ന് വീട്ടിൽ നിന്നും ജോലികൾ ഓൺലൈനിൽ ചെയ്യണം.

കമ്പനിയുടെ പുതിയ പോളിസി ജോലിക്കാർ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. സ്ഥാപന ഉടമയും ജോലിക്കാരും പരസ്പര വിശ്വാസം കാത്തുസൂക്ഷിച്ചു മുന്നോട്ട് പോകുമ്പോൾ അത് കമ്പനിയ്ക്ക് കൂടുതൽ പ്രയോജനമുണ്ടാക്കുമെന്ന് അവർ വിശ്വസിക്കുന്നു.

 

Other News