Thursday, 21 November 2024

ഇറാന്റെ ടോപ് മിലിട്ടറി കമാൻഡറെ അമേരിക്ക വധിച്ചു. വ്യോമാക്രമണത്തിന് ഉത്തരവിട്ടത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കനത്ത തിരിച്ചടി നല്കുമെന്ന് ഇറാനിയൻ പ്രസിഡന്റ് അയത്തൊള്ള അൽ ഖമേനി

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. ഇറാന്റെ മിലിട്ടറി കമാൻഡറെ അമേരിക്ക അമേരിക്ക വെള്ളിയാഴ്ച വ്യോമാക്രമണത്തിലൂടെ വധിച്ചു. ഇറാക്കിലെ ബാഗ്ദാദ് എയർപോർട്ടിൽ വച്ചാണ് കമാൻഡർ ക്വാസിം സൊലൈമാനിയെയും മറ്റ് സൈനിക പ്രമുഖരെയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. സിറിയയിലെയും മിഡിൽ ഈസ്റ്റിലെയും ഇറാന്റെ എല്ലാ സൈനികനീക്കങ്ങളും ആസൂത്രണം ചെയ്തിരുന്നത് കമാൻഡർ ക്വാസിം സൊലൈമാനി ആയിരുന്നു.

ഇറാനിയൻ കമാൻഡറും മറ്റു സീനിയർ കമാൻഡർമാരും ബാഗ്ദാദ് എയർപോർട്ടിൽ നിന്ന് പുറത്തേയ്ക്ക് രണ്ടു കാറുകളിൽ പോകുമ്പോൾ ആണ് അമേരിക്ക ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇതിൽ കമാൻഡർ അടക്കം ഏഴോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.


ഇറാൻ തങ്ങളുടെ കമാൻഡർ കൊല്ലപ്പെട്ടതിനെ തുടർന്ന് മൂന്നു ദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു. കമാൻഡറെ കൊലപ്പെടുത്തിയവർക്കെതിരെ കനത്ത പ്രതികാരം ചെയ്യുമെന്ന് ഇറാനിയൻ പ്രസിഡന്റ് അയത്തൊള്ള അൽ ഖമേനി പ്രഖ്യാപിച്ചു. നിരവധി അമേരിക്കക്കാരെ വധിച്ചതിൽ കമാൻഡർ ക്വാസിം സൊലൈമാനി നേതൃത്വം നല്കുന്ന ക്വഡ്സ് ഫോഴ്സിന് പങ്കുണ്ടെന്നും ഭാവിയിൽ ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിർണായക ഓപ്പറേഷൻ നടത്തിയതെന്നും അമേരിക്ക വ്യക്തമാക്കി.


 

Other News