Monday, 23 December 2024

ബ്രിട്ടണിൽ ഇന്ന് വൻതോതിലുള്ള അൾട്രാവയലറ്റ് റേഡിയേഷന് സാധ്യത. താപനില 33 ഡിഗ്രി സെൽഷ്യസ് വരെയെത്താം. ആരോഗ്യ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ബ്രിട്ടണിൽ ഇന്ന് വൻതോതിലുള്ള അൾട്രാവയലറ്റ് റേഡിയേഷന് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. താപനില 33 ഡിഗ്രി സെൽഷ്യസ് വരെയെത്താം. കനത്ത ചൂടിൽ പുറത്തിറങ്ങുന്നവർ ആരോഗ്യ സുരക്ഷയ്ക്കാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി. ഇന്നലെ ലണ്ടനിൽ താപനില 32.6 ഡിഗ്രി സെൽഷ്യസ് വരെയെത്തിയിരുന്നു.

കുട്ടികളും പ്രായമുള്ളവരും കഴിയുന്നതും കനത്ത ചൂടിൽ പുറത്തിറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലതെന്ന് സെൻറ് ജോൺസ് ആംബുലൻസിൻ്റെ മെഡിക്കൽ ഡയറക്ടർ ഡോ. ലിൻ തോമസ് പറഞ്ഞു. പുറത്തു പോവുന്നവർ സൺ സ്ക്രീൻ, ഹാറ്റ് എന്നിവ ഉപയോഗിക്കുകയും ധാരാളം തണുത്ത വെള്ളം കുടിക്കുകയും വേണം. തണലുള്ള ഭാഗങ്ങളിൽ കഴിയുന്നതിനും ശ്രമിക്കണം. യു. വി ഇൻഡെക്സ് ഇന്ന് 9 ആകുമെന്നാണ് സൂചന. സാധാരണയായി സമ്മറിൽ ഇത് 6-7 വരെയേ എത്താറുള്ളൂ. അൾട്രാവയലറ്റ് റേഡിയേഷൻ സൺബേണിനും മറ്റ് ത്വക്ക് രോഗങ്ങൾക്കും കാരണമാകും.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News