ജീവിതകാലം മുഴുവൻ സ്കിൻ ക്യാൻസറിന്റെ റിസർച്ചിനായി നീക്കിവച്ച 39 കാരിയായ ഡോക്ടർ അവസാനം അതേ രോഗം ബാധിച്ച് മരിച്ചു.

സ്കിൻ ക്യാൻസറിന്റെ റിസർച്ചിനായി തന്റെ ജീവിതം മുഴുവൻ നീക്കിവച്ച 39 കാരിയായ ഡോക്ടർ അവസാനം അതേ രോഗം ബാധിച്ച് മരിച്ചു. സ്കോട്ട്ലൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ഹൈലാൻഡ്സ് ആൻഡ് ഐലൻഡ്സിലെ ഡോക്ടർ ഷാരോൺ ഹച്ചിൻസണിനാണ് വിധിയുടെ ക്രൂരതയേൽക്കേണ്ടി വന്നത്. മെലനോമയ്ക്കുള്ള ഫലപ്രദമായ ചികിത്സയ്ക്കുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കുവാനുള്ള ഗ്ളാസ്ഗോ യൂണിവേഴ്സിറ്റിയുടെ പരിശ്രമങ്ങളിൽ അവർ പങ്കാളിയായിരുന്നു. റെയ്ഗ് മോർ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന സമയത്ത് റേഡിയോ ഫാർമസി ഡിപ്പാർട്ട്മെൻറിൽ ക്യാൻസർ പേഷ്യൻറിനുള്ള ട്രീറ്റ്മെന്റ് വികസിപ്പിച്ചെടുക്കുന്നതിലും ഉൾപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ തന്റെ കഴുത്തിൽ കാണപ്പെട്ട ബ്ളാക്ക് മോൾ മെലനോമയാണെന്ന് ഡോക്ടർ ഷാരോൺ ഹച്ചിൻസൺ തന്നെ മനസിലാക്കി. പിന്നീട് അത് സ്കിൻക്യാൻസറിന്റെ തന്നെ ഏറ്റവും മാരകമായ വകദേദമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നും ജോലിയിൽ വ്യാപൃതയായിരുന്ന അവർ രണ്ടു തവണ ക്യാൻസർ തെറാപ്പിയ്ക്ക് വിധേയയായി. ഡോക്ടർ ഷാരോൺ ഹച്ചിൻസൺ തന്റെ അവസാന ദിനങ്ങൾ ഹൈലാൻഡ് ഹോസ്പീസിലാണ് ചിലവഴിച്ചത്. കഴിഞ്ഞയാഴ്ച ഡോക്ടർ ഷാരോൺ ഹച്ചിൻസൺ മരണമടഞ്ഞു.