Sunday, 06 October 2024

ബ്രിട്ടണിൽ കഴിഞ്ഞ 24 മണിക്കൂറിൽ 18 മരണം. "വർക്ക് ഫ്രം ഹോം. പബ്ബുകളും ക്ലബുകളും റെസ്റ്റോറൻ്റുകളും ഒഴിവാക്കുക". ബ്രിട്ടീഷ് ജനതയോട് ബോറിസിൻ്റെ അഭ്യർത്ഥന"

ബ്രിട്ടണിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊറോണ വൈറസ് ഇൻഫെക്ഷൻ മൂലം18 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ യുകെയിലെ മരണ സംഖ്യ 53 ആയി ഉയർന്നു. വർക്ക് ഫ്രം ഹോം രീതി സ്വീകരിക്കണമെന്നും പബ്ബുകളും ക്ലബുകളും റെസ്റ്റോറൻ്റുകളും ഒഴിവാക്കണമെന്നും ബ്രിട്ടീഷ് ജനതയോട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർത്ഥിച്ചു. ഗർഭിണികളായ സ്ത്രീകളെയും ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യം ഒത്തൊരുമയോടെ കൊറോണ ക്രൈസിസിനെ നേരിടുമെന്ന് പറഞ്ഞ ബോറിസ് ജോൺസൺ ഇതിനായി പൊതുജനങ്ങളുടെ പൂർണ പിന്തുണ ആവശ്യപ്പെട്ടു. സമാധാന കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറുമെന്നും അതിനുതകുന്ന സാമ്പത്തിക അടിത്തറയും സംവിധാനങ്ങളും ബ്രിട്ടനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Other News