Thursday, 21 November 2024

ഫേസ് മാസ്ക് ഉപയോഗിക്കുന്നതു കൊണ്ട് കൊറോണ വ്യാപനം നിയന്ത്രിക്കാനാവുമെന്ന് വിശ്വസനീയമായ തെളിവ് ലഭിച്ചാൽ ബ്രിട്ടണിലും അത് നടപ്പിലാക്കുമെന്ന് ചീഫ് സയൻ്റിഫിക് അഡ് വൈസർ.

യുകെയിൽ ഫേസ് മാസ്ക് ഉപയോഗം സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ പുന:പരിശോധിക്കുമെന്ന് ഗവൺമെൻ്റ് വ്യക്തമാക്കി. മാസ്ക് ഉപയോഗിക്കുന്നതു കൊണ്ട് കൊറോണ വ്യാപനം നിയന്ത്രിക്കാനാവുമെന്ന് വിശ്വസനീയമായ തെളിവ് ലഭിച്ചാൽ ബ്രിട്ടണിലും അത് നടപ്പിലാക്കുമെന്ന് ചീഫ് സയൻ്റിഫിക് അഡ് വൈസർ പറഞ്ഞു. പൊതുവെ ആരോഗ്യമുള്ളവർ മാസ്ക് ഉപയോഗിക്കേണ്ടതില്ലെന്ന നിലപാടാണ് ബ്രിട്ടൺ എടുത്തിരുന്നത്. എന്നാൽ യുഎസിൽ മാസ്ക് ഉപയോഗത്തിന് അനുകൂല നയമാണ് ഹെൽത്ത് ചീഫുമാർ അനുവർത്തിച്ചത്. ഭാവിയിൽ എല്ലാ പൗരന്മാരും മാസ്ക് ഉപയോഗിക്കണമെന്ന നിലപാടാണ് ജർമനിയിലെ ടോപ് സയൻ്റിസ്റ്റുകൾ സ്വീകരിച്ചിരിക്കുന്നത്.

മാസ്ക് ഉപയോഗിക്കുന്നതിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ആവശ്യമുള്ള പക്ഷം ഗവൺമെൻ്റ് തിരുത്തുമെന്ന് സർ പാട്രിക് വാലൻസ് ഇന്നലെത്തെ ലൈവ് ന്യൂസ് ബ്രീഫിംഗിൽ പറഞ്ഞിരുന്നു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മാസ്കിൻ്റെ കാര്യത്തിലുള്ള നയം കഴിഞ്ഞയാഴ്ച റിവ്യൂ ചെയ്തിരുന്നു. വ്യാപകമായ രീതിയിലുള്ള മാസ്ക് ഉപയോഗം ആവശ്യമില്ലെന്ന മുൻ തീരുമാനത്തിൽ WHO ഉറച്ചു നിൽക്കുകയാണ്. പൊതുജനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങുന്ന സാഹചര്യമുണ്ടായാൽ അത് ഹെൽത്ത് വർക്കേഴ്സിന് മാസ്ക് ആവശ്യത്തിന് ലഭിക്കുന്നതിൽ തടസമുണ്ടാക്കുമെന്ന് മറ്റൊരു യുഎൻ ഏജൻസി ആശങ്ക ഉയർത്തിയിരുന്നു.

 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

Other News