Saturday, 23 November 2024

പ്രതീക്ഷയോടെ ലോകം... ബ്രിട്ടണിൽ കൊറോണ വൈറസ് വാക്സിൻ ട്രയൽ നാളെ മുതൽ. വേണ്ടത് 510 വോളണ്ടിയേഴ്സിനെ. ട്രയൽ സെൻ്ററുകൾ ലണ്ടൻ, ബ്രിസ്റ്റോൾ, സൗതാംപ്ടൺ എന്നിവിടങ്ങളിൽ

ബ്രിട്ടണിൽ കൊറോണ വൈറസ് വാക്സിൻ ട്രയൽ വ്യാഴാഴ്ച മുതൽ ആരംഭിക്കും. യുകെയിലെ ആദ്യ ഹ്യൂമൻ വാക്സിൻ ട്രയലിൽ വേണ്ടത് 510 വോളണ്ടിയേഴ്സിനെയാണ്. സാമാന്യ ആരോഗ്യമുള്ള18 നും 55 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം വോളണ്ടിയർമാർ. ജെനറ്റിക്കൽ മോഡിഫിക്കേഷൻ നടത്തിയ കോൾഡ് വൈറസിനെയാണ് വാക്സിനു വേണ്ടി ഓക്സ്ഫോർഡിലെ സയൻറിസ്റ്റുകൾ ഉപയോഗിക്കുന്നത്. ലണ്ടൻ, ബ്രിസ്റ്റോൾ, സൗതാംപ്ടൺ എന്നിവിടങ്ങളിലാണ് വോളണ്ടിയേഴ്സിനെ ഇതിനായി റിക്രൂട്ട് ചെയ്യുന്നത്. പ്രതിഫലമായി 190 മുതൽ 625 പൗണ്ട് വരെ വോളണ്ടിയേഴ്സിന് ലഭിക്കും. ട്രയലിനായി ചെലവഴിക്കുന്ന സമയം, യാത്ര, പങ്കാളിത്തം എന്നിവയനുസരിച്ചാണ് പ്രതിഫലം നല്കുന്നത്. ട്രയൽ ആറു മാസം നീണ്ടു നിൽക്കും. വാക്സിൻ എടുക്കുന്ന വോളണ്ടിയർമാർ 4 മുതൽ 11 തവണ വരെ നിരീക്ഷണങ്ങൾക്കും മറ്റു ടെസ്റ്റുകൾക്കുമായി തുടർ സന്ദർശനങ്ങൾ നടത്തേണ്ടി വരും. ട്രയലിൽ ദോഷകരമായ ഫലങ്ങളുണ്ടാകാനുള്ള റിസ്ക് പരിഗണിച്ചാണ് വാക്സിൻ ട്രയൽ ഏറ്റവും കുറവ് പേരിൽ നടത്തുന്നത്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ഇംപീരിയൽ കോളജ് ലണ്ടനും യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സൗതാംപ്ടണും സംയുക്തമായിട്ടാണ് വാക്സിൻ ട്രയൽ നടത്തുന്നത്. വാക്സിൻ വികസിപ്പിക്കാൻ സാധ്യമായതെല്ലാം ഗവൺമെൻ്റ് ചെയ്തു കൊണ്ടിരിക്കുകയാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പറഞ്ഞു. ട്രയലിനായി 20 മില്യൺ പൗണ്ടുകൂടി ഗവൺമെൻറ് അനുവദിച്ചു. ഇംപീരിയൽ കോളജ് ലണ്ടനിലെ വാക്സിൻ പ്രൊജക്ടിനായി മറ്റൊരു 22.5 മില്യൺ പൗണ്ടും നല്കുന്നതാണ്.

ഓക്സ്ഫോർഡ് വാക്സിനായ ChAdOx1 nCoV-19 ആണ് ബ്രിട്ടണിൽ ആദ്യമായി നടത്തപ്പെടുന്ന ട്രയലിൽ പരീക്ഷിക്കുന്നത്. വാക്സിൻ വിജയകരമെന്ന് തെളിഞ്ഞാൽ ഇതിൻ്റെ വൻതോതിലുള്ള ഉത്പാദനം നടത്താൻ ബ്രിട്ടൺ നടപടി സ്വീകരിക്കുമെന്ന് മാറ്റ് ഹാനോക്ക് പറഞ്ഞു.

കൊറോണ വാക്സിൻ ട്രയലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

Other News