"ബെറ്റർ ഡേയ്സ് എഹെഡ്"... സുന്ദരി നീയും സുന്ദരൻ ഞാനുമായി സ്റ്റാൻസ് ക്ലിക്ക്... രുചിക്കൂട്ടുകളുടെ ഉത്സവവുമായി ചേയ്സ് സ്റ്റാൻസ് ഫ്ളേവേഴ്സ്. ഡെർബിയിൽ നിന്നും വിജയമന്ത്രവുമായി ഒരു മലയാളി കുടുംബം

ബിനോയി ജോസഫ്
മനോഹരമായി അണിയിച്ചൊരുക്കി... രുചിക്കൂട്ടുകൾക്കൊരു തിളക്കം നല്കി... ക്വാളിറ്റിയിൽ ഒരു കുറവും വരുത്താതെ തനതായ ശൈലിയിൽ വർണങ്ങളിൽ ചാലിച്ച ഒരു ചെറിയ ഡിസ്പ്ളേ... അത് മതി... സക്സസ്... അതാണ് സ്റ്റാൻലി തോമസ് എന്ന സ്റ്റാൻലി ചേട്ടൻ ചെയ്യുന്നത്. ബെറ്റർ ഡേയ്സ് എഹെഡ് എന്ന തീമിൽ ഒരുക്കുന്ന ലൈവ് കുക്കിംഗും ബെസ്റ്റ് കപ്പിൾസ് കോണ്ടസ്റ്റും ജനപ്രിയമാവുകയാണ്. ഡെർബിയിലെ മലയാളി കുടുംബം പ്രവാസ ലോകത്ത് ശ്രദ്ധേയമാകുന്നത് തങ്ങളുടെ പോസിറ്റീവ് എനർജി മറ്റുള്ളവരിലേയ്ക്ക് പങ്കുവയ്ക്കുന്നതിലൂടെയാണ്. ഇവൻറ് മാനേജ്മെൻറും ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയുമടക്കം ജനപ്രിയവും ആനന്ദകരവുമായ നിരവധി സംരംഭങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് സ്റ്റാൻലി തോമസ്- എൽസി സ്റ്റാൻലി ദമ്പതികൾ. ഇവരോടൊപ്പം എല്ലാ പിന്തുണയുമായി മക്കളായ കുശാൽ സ്റ്റാൻലി, ഐറിൻ കുശാൽ, സ്വീൻ മരിയ സ്റ്റാൻലി, സുസൈൻ എലീസാ സ്റ്റാൻലി പിന്നെ കൊച്ചുമകൾ ഐറിസും ഉണ്ട്.
സുന്ദരി നീയും സുന്ദരൻ ഞാനും ഫേസ് ബുക്ക് പേജ്
സ്റ്റാൻസ് ക്ലിക്ക് ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി യുകെയിൽ തനതായ ശൈലിയിലുള്ള ഊഷ്മളമായ കസ്റ്റമർ സർവീസുമായി പ്രശസ്തിയാർജിച്ചു കഴിഞ്ഞു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഉണ്ടായ മാറ്റങ്ങളുടെ സാഹചര്യത്തിൽ ബെറ്റർ ഡേയ്സ് എഹെഡ് എന്ന ക്യാമ്പയിനുമായി സ്റ്റാൻസ് ക്ലിക്ക് തങ്ങളുടെ ഫേസ് ബുക്ക് പേജിൽ തുടക്കമിട്ട ചെറിയ തോതിലുള്ള കപ്പിൾസ് കോണ്ടസ്റ്റ് ഇന്ന് ഇൻ്റർനാഷണൽ ലെവലിൽ ശ്രദ്ധ നേടുകയാണ്. അഭൂതപൂർവ്വമായ പ്രതികരണമാണ് സുന്ദരി നീയും സുന്ദരൻ ഞാനും എന്ന മത്സരത്തിന് ലഭിച്ചത്. കൂടുതൽ ഫോട്ടോ എൻട്രികൾ ലഭിച്ചതോടെ ടോപ്പ് 4 ൽ എത്തുന്ന ദമ്പതികൾക്ക് ക്യാഷ് പ്രൈസുകളും സ്റ്റാൻസ് ക്ലിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ 500 നടുത്ത് ദമ്പതികൾ ഇതിൽ പങ്കെടുത്തു കഴിഞ്ഞു. യുകെയ്ക്ക് പുറമേ മറ്റു നിരവധി രാജ്യങ്ങളിൽ നിന്നും മത്സരത്തിലേയ്ക്ക് ഫോട്ടോകൾ ലഭിച്ചിട്ടുണ്ട്. ഫേസ്ബുക്കിലെ തങ്ങളുടെ ഫോട്ടോയ്ക്ക് ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്നവർ ഇതിൽ വിജയികളാകും. മെയ് 31 വരെ എൻട്രികൾ സ്വീകരിക്കും.
ചേയ്സ് - സ്റ്റാൻസ് ഫ്ളേവേഴ്സിൻ്റെ ഫേസ്ബുക്ക് പേജ്
രണ്ടു മാസത്തോളമായി വീടുകളിൽ തന്നെ കഴിയേണ്ടി വന്നതിൻ്റെ വിരസതയകറ്റാൻ പാചകത്തിൻ്റെ മേഖലയിൽ മുൻപരിചയമുള്ള സ്റ്റാൻലി തോമസും കുടുംബവും മുന്നോട്ട് വന്നപ്പോൾ ചേയ്സ് സ്റ്റാൻസ് ഫ്ളേവേഴ്സും പിറന്നു. യുകെയിൽ കേരളശൈലിയിലുള്ള കേറ്ററിംഗിന് ആദ്യമായി തുടക്കം കുറിച്ച മലയാളിയാണ് സ്റ്റാൻലി തോമസ്. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ജനകീയമായി മാറിയ ഈ ഫേസ്ബുക്ക് പേജിൽ നിരവധി പേരാണ് തങ്ങളുടെ കുക്കിംഗ് ഡിഷുകൾ പോസ്റ്റ് ചെയ്യുന്നത്. എല്ലാ ദിവസങ്ങളിലും തങ്ങളുടെ കുടുംബാംഗങ്ങളുമൊത്ത് ഫേസ് ബുക്ക് ലൈവിൽ പുതിയ പാചകങ്ങൾ പരിചയപ്പെടുത്തുകയാണ് ചേയ്സ് സ്റ്റാൻസ് ഫ്ളേവേഴ്സിപ്പോൾ. ലൈവിൽ സംവദിക്കാനുള്ള രുചിയേറിയ അവസരത്തിലൂടെ കൊറോണക്കാലത്തിൻ്റെ സമ്മർദ്ദത്തിൽ നിന്ന് അല്പമെങ്കിലും ഇളവ് ലഭിക്കുമെങ്കിൽ അത് തികച്ചും സന്തോഷം പകരുന്നതാണെന്ന് സ്റ്റാൻസ് ഫാമിലി പറയുന്നു. ചേയ്സ് സ്റ്റാൻസ് ഫ്ളേവേഴ്സ് പേജിൽ 1000 മെമ്പർമാർ തികഞ്ഞതിൻ്റെ അവസരത്തിൽ നിരവധി സമ്മാനങ്ങളാണ് ഇതിൽ മികച്ച പാചകങ്ങൾ പോസ്റ്റ് ചെയ്തവർക്ക് ലഭിക്കുക.