Friday, 22 November 2024

പത്ത് ആഴ്ചയായി ഷീൽഡിംഗിലായിരുന്ന 2.2 മില്യണാളുകൾക്ക് നാളെ മുതൽ പുറത്തു പോവാൻ അനുമതി. സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്ന് നിർദ്ദേശം

ബ്രിട്ടണിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഷീൽഡിംഗിലായിരുന്ന 2.2 മില്യണാളുകൾക്ക് നാളെ മുതൽ പുറത്തു പോവാൻ അനുമതി നല്കി. ദിവസത്തിൽ ഒരു തവണ മാത്രമേ ഇത് അനുവദിക്കുകയുള്ളൂ. എന്നാൽ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്ന് നിർദ്ദേശം നല്കിയിട്ടുണ്ട്. 10 ആഴ്ചകൾക്കൊടുവിലാണ് കൊറോണ ഭീതി മൂലം ഇത്രയുമാളുകൾക്ക് വീടുകളിൽ കഴിയേണ്ടി വന്നത്. ആരോഗ്യപരമായ കാര്യങ്ങളാൽ ദുർബലതയുള്ളവർക്കാണ് ഷീൽഡിംഗ് ഏർപ്പെടുത്തിയിരുന്നത്. ഗവൺമെൻ്റിൻ്റെ ഷീൽഡിംഗ് നിർദ്ദേശങ്ങൾ അനുസരിച്ച എല്ലാവർക്കും പ്രധാനമന്ത്രി ബോറിസ് ജോൺസൺ നന്ദി പറഞ്ഞു.

ജൂൺ 1 മുതൽ ആറുപേരു വരെയുള്ള ഗ്രൂപ്പുകളുമൊത്ത് വീടുകളിലെ ഗാർഡനിലും പാർക്കുകളിലും സമയം ചിലവഴിക്കാൻ അനുമതി നല്കിയിരുന്നു. ഈയവസരങ്ങളിലും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചിരിക്കണം. ഗ്രൂപ്പുകൾ തമ്മിൽ 2 മീറ്റർ അകലം ഉണ്ടായിരിക്കണം. വീടുകളുടെ ഗാർഡനുകളിലും മറ്റ് പ്രൈവറ്റ് ഔട്ട് ഡോർ ഏരിയയിലും ഇങ്ങനെ ഒന്നിച്ചു കൂടാൻ അനുവാദം നല്കിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പരസ്പരം സന്ദർശിക്കുന്നതിന് ഇത് അവസരമൊരുക്കുമെന്ന് ബോറിസ് പറഞ്ഞു.

കൂടാതെ സ്കൂളുകളും ജൂൺ ഒന്നിന് തുറക്കും. പ്രൈമറി സ്കൂളുകൾക്കാണ് പ്രവർത്തിക്കാൻ അനുവാദം നല്കിയിട്ടുള്ളത്. പ്രൈമറി സ്കൂളുകളിലെ റിസപ്ഷനും ഇയർ 1, ഇയർ 6 ക്ലാസുകൾ ആദ്യം തുടങ്ങും. സെക്കണ്ടറി സ്കൂളുകളിലെ ഇയർ 10, ഇയർ 11 ക്ലാസുകൾ വീണ്ടും ആരംഭിക്കാനുള്ള അനുമതിയും കൊടുത്തിട്ടുണ്ട്.

Other News