ഇംഗ്ലണ്ടിൽ തിങ്കളാഴ്ച മുതൽ ഇൻഡോറിലും ഔട്ട് ഡോറിലും ആറിലധികം ആളുകൾ ഒന്നിച്ചു ചേരുന്നത് നിരോധിക്കും
ഇംഗ്ലണ്ടിൽ തിങ്കളാഴ്ച മുതൽ ഇൻഡോറിലും ഔട്ട് ഡോറിലും ആറിലധികം ആളുകൾ ഒന്നിച്ചു ചേരുന്നത് നിരോധിക്കും. 3000 ത്തോളം കൊറോണ കേസുകൾ ദിനംപ്രതി ഉണ്ടാകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് അടിയന്തിര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ബുധനാഴ്ച പുതിയ ഗൈഡ് ലൈൻ ഗവൺമെൻ്റ് പ്രഖ്യാപിക്കും. സപ്പോർട്ട് ബബിളുകളിൽ ആറിൽ കൂടുതൽ പേർ അനുവദനീയമാണ്. വിവാഹങ്ങൾ, ഫ്യൂണറലുകൾ, ടീ സ്പോർട്സ് എന്നിവയ്ക്ക് പുതിയ നിയന്ത്രണം ബാധകമാവില്ല. എന്നാൽ പ്രൈവറ്റ് ഹോമുകൾ, പാർക്ക്, പബുകൾ, റെസ്റ്റോറൻ്റുകൾ എന്നിവ പുതിയ നിയന്ത്രണത്തിന് കീഴിൽ വരും. വർക്ക്, എഡ്യൂക്കേഷൻ തുടങ്ങിയവയ്ക്ക് പുതിയ ഭേദഗതി ബാധകമല്ല.
പുതിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 100 പൗണ്ട് ഫൈൻ ഏർപ്പെടുത്തും. ആവർത്തിച്ച് ലംഘിക്കുന്നവർക്ക് 3,200 പൗണ്ട് വരെ പിഴയീടാക്കും.