Monday, 23 December 2024

"ഒരു വിട്ടുവീഴ്ചയും ഇല്ല. ക്രൈം റേറ്റ് കുറയ്ക്കണം. സ്ട്രീറ്റുകൾ സുരക്ഷിതമാക്കണം" ഹോം സെക്രട്ടറി പ്രിതി പട്ടേൽ പോലീസിന് നിർദ്ദേശം നല്കി.

കൺസർവേറ്റീവ് പാർട്ടി ഇലക്ഷൻ മാനിഫെസ്റ്റോയിൽ വാഗ്ദാനം ചെയ്തിരിക്കുന്ന അഡീഷണൽ പോലീസ് ഫോഴ്സിനെ ലഭ്യമാക്കുമെന്നും അതിനനുസരിച്ച് ക്രമസമാധാന പാലനത്തിൽ മെച്ചമായ സ്ഥിതി ഉറപ്പു വരുത്തണമെന്ന് ഹോം സെക്രട്ടറി പോലീസ് മേധാവികളോട് ആവശ്യപ്പെട്ടു. "ഒരു വിട്ടുവീഴ്ചയും ഇല്ല. ക്രൈം റേറ്റ് കുറയ്ക്കണം. സ്ട്രീറ്റുകൾ സുരക്ഷിതമാക്കണം". ഹോം സെക്രട്ടറി പ്രിതി പട്ടേൽ വ്യക്തമാക്കി. അടുത്ത മൂന്നുവർഷത്തിൽ 20,000 പോലീസുകാരെ പുതിയതായി നിയമിക്കും.

ലണ്ടനിൽ നടന്ന പോലീസ് ചീഫ്‌സ് കൗൺസിലിൻ്റെയും അസോസിയേഷൻ ഓഫ് പോലീസ് ആൻഡ് ക്രൈം കമ്മീഷണേഴ്സിൻ്റെ സംയുക്ത മീറ്റിംഗിലാണ് ഹോം സെക്രട്ടറി പോലീസ് സേവനം സമഗ്രമായും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. 41.5 മില്യൺ പൗണ്ടിൻ്റെ അധിക ഫണ്ടിംഗും പ്രിതി പട്ടേൽ പ്രഖ്യാപിച്ചു. ക്രൈം റേറ്റ് കൂടിയ 18 ഏരിയകളിലെ പോലീസ് ഫോഴ്സിന് ഈ ഫണ്ടിംഗ് ലഭ്യമാക്കും. എമർജൻസി സർവീസുകളിൽ ജോലി ചെയ്യുന്നവർക്ക് എതിരെയുണ്ടാകുന്ന അതിക്രമങ്ങളിൽ കർശന നടപടിയുണ്ടാകുന്ന രീതിയിൽ നിയമങ്ങൾ കർക്കശമാക്കുമെന്നും ഹോം സെക്രട്ടറി പറഞ്ഞു.

 

UK MALAYALAI MATRIMONY.... FOR FINDING PERFECT PARTNERS

 

Other News