Friday, 22 November 2024

എൻ എച്ച് എസ് സ്റ്റാഫുകൾക്ക് മൂന്ന് ശതമാനം ശമ്പള വർദ്ധന നല്കാൻ ഗവൺമെൻറ് തീരുമാനം. ഏപ്രിൽ 2021 മുതൽ മുൻകാല പ്രാബല്യം.

എൻ എച്ച് എസിലെ സ്റ്റാഫുകൾക്ക് മൂന്ന് ശതമാനം ശമ്പള വർദ്ധന നല്കാൻ ഗവൺമെൻറ്  തീരുമാനിച്ചു. ഏപ്രിൽ 2021 മുതൽ മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പാക്കും. നഴ്സുമാർ, പാരാമെഡിക്സ്, കൺസൾട്ടൻ്റ്സ്, ഡെൻ്റിസ്റ്റ്, ജി.പികൾ എന്നീ വിഭാഗങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.

കോവിഡ് കാലത്ത് കാഴ്ചവച്ച സ്തുത്യർഹമായ സേവനം മാനിച്ചാണ് ശമ്പള വർദ്ധനയെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പറഞ്ഞു. പബ്ളിക് സെക്ടറിലെ ശമ്പള വർദ്ധന മരവിപ്പിച്ചിരിക്കുന്ന സാഹചര്യം നിലവിലുണ്ടെങ്കിലും എൻഎച്ച്എസ് സ്റ്റാഫുകളുടെ കഠിനാദ്ധ്വാനവും ആത്മാർഥമായ പരിശ്രമവും കണക്കിലെടുത്ത് ശമ്പള വർദ്ധന നൽകുകയാണെന്ന് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു. സ്വതന്ത്ര പേ റിവ്യൂ ബോഡി നൽകിയ ശുപാർശ ഇതോടെ നടപ്പാക്കപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.
 

Other News