Monday, 23 December 2024

ഇംഗ്ലീഷ്, മാത്സ് ജിസിഎസ് ഇകൾക്ക് ഗ്രേഡ് 4 ഇല്ലെങ്കിൽ സ്റ്റുഡൻ്റ് ലോൺ ഇല്ല. മിക്കി മൗസ് ഡിഗ്രികൾ വേണ്ട. യൂണിവേഴ്സിറ്റി കോഴ്സുകൾ ജോലി ലഭിക്കാൻ ഉതകുന്നവയായിരിക്കണം. അഡ്മിഷൻ മാനദണ്ഡങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുന്നു.

യൂണിവേഴ്സിറ്റി അഡ്മിഷൻ മാനദണ്ഡങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്താൻ ഡിപ്പാർട്ട്മെൻ്റ് ഓഫ് എഡ്യൂക്കേഷൻ ഒരുങ്ങുന്നു. ഇംഗ്ലീഷ്, മാത്സ് ജിസിഎസ് ഇ കൾക്ക് ഗ്രേഡ് 4 ഇല്ലെങ്കിൽ സ്റ്റുഡൻ്റ് ലോൺ ലഭ്യമായേക്കില്ല. എലെവലിൽ കുറഞ്ഞത് രണ്ട് E ലെവലുകൾ നേടിയിരിക്കണം. ജോബ് മാർക്കറ്റിൽ ഉപയോഗമില്ലാത്ത മിക്കി മൗസ് ഡിഗ്രികൾ യൂണിവേഴ്സിറ്റികൾ നിർത്തണം. സ്റ്റുഡൻ്റ്സിന് ഓഫർ ചെയ്യുന്ന യൂണിവേഴ്സിറ്റി കോഴ്സുകൾ ജോലി ലഭിക്കാൻ ഉതകുന്നവയായിരിക്കണം.

യൂണിവേഴ്സിറ്റി അഡ്മിഷൻ സംബന്ധമായ കൺസൾട്ടേഷൻ ഈയാഴ്ച ഡിപ്പാർട്ട്മെൻറ് ഓഫ് എഡ്യൂക്കേഷൻ പ്രഖ്യാപിക്കും. യൂണിവേഴ്സിറ്റി സീറ്റുകളുടെ എണ്ണത്തിൽ കുറവു വരുത്താനും സാധ്യതയുണ്ട്. നിലവിൽ 9,000 പൗണ്ടാണ് ഒരു വർഷത്തെ ട്യൂഷൻ ഫീസ്. എന്നാൽ ഡിഗ്രി കഴിഞ്ഞിറങ്ങുന്നവർക്ക് സ്റ്റുഡൻറ് ലോൺ തിരിച്ചടയ്ക്കാൻ കഴിയുന്നത്ര വരുമാനമുള്ള ജോലികൾ നേടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ആവശ്യമായ അടിസ്ഥാന യോഗ്യതയില്ലാതെ അഡ്മിഷൻ നേടുന്ന പല സ്റ്റുഡൻ്റുകളും കോഴ്സ് പൂർത്തിയാക്കുന്നില്ല. കൂടാതെ പല ഗ്രാജ്വേറ്റുകളും ഹയർ സ്റ്റഡിയും ഒഴിവാക്കുന്നു. ദി ഓഗർ റിവ്യൂ ഓഫ് പോസ്റ്റ് -18 എഡ്യൂക്കേഷൻ്റെ ഭാഗമായാണ് ഗവൺമെൻ്റ്, യൂണിവേഴ്സിറ്റി അഡ്മിഷൻ രംഗത്ത് വൻ മാറ്റങ്ങൾക്ക് ഒരുങ്ങുന്നത്.

 

To get 24X7 news updates from Malayalam Times please use `Add to Home screen` option on your mobile

Other News