Saturday, 21 September 2024

ബ്രിട്ടീഷ് സിറ്റിസൺഷിപ്പ് വിശദീകരണമില്ലാതെ റദ്ദാക്കാൻ അധികാരം നല്കുന്ന നിയമ നിർമ്മാണത്തിനെതിരെ പ്രതിഷേധം. ന്യൂനപക്ഷങ്ങൾക്കെതിരെ ഇത് ദുരുപയോഗിക്കപ്പെടുമെന്ന് ഹൗസ് ഓഫ് ലോർഡ്സിൽ നിന്നും മുന്നറിയിപ്പ്.

 

ബ്രിട്ടീഷ് സിറ്റിസൺഷിപ്പ് വിശദീകരണമില്ലാതെ റദ്ദാക്കാൻ അധികാരം നല്കുന്ന നിയമനിർമ്മാണത്തിനെതിരെ പ്രതിഷേധം. ശക്തമാകുന്നു.  ന്യൂനപക്ഷങ്ങൾക്കെതിരെ ഇത് ദുരുപയോഗിക്കപ്പെടുമെന്ന് ഹൗസ് ഓഫ് ലോർഡ്സിൽ നിന്നും നിരവധിയംഗങ്ങൾ മുന്നറിയിപ്പ് നല്കി. നാഷണാലിറ്റി ആൻഡ് ബോർഡേഴ്സ് ബില്ലിലെ ക്ളോസ് 9 ന് എതിരെയാണ് വിമർശനമുയരുന്നത്. തികച്ചും പ്രായോഗികമല്ലാത്ത സാഹചര്യങ്ങളിൽ നോട്ടീസ് പോലും നല്കാതെ ബ്രിട്ടീഷ് സിറ്റിസൺഷിപ്പ് റദ്ദാക്കാനുള്ള അധികാരം നല്കുന്ന നിർദ്ദേശം പുനഃപരിശോധിക്കണമെന്ന് ലോർഡ്സിലെ അംഗമായ സയീദാ വാർസി ആവശ്യപ്പെട്ടു. രാജ്യസുരക്ഷ, നയതന്ത്ര ബന്ധങ്ങൾ, പൊതുജന താത്പര്യം എന്നിവ മുൻനിറുത്തി വിശദീകരണം പോലും നല്കാതെ പൗരത്വം എടുത്തുകളയാനുള്ള നീക്കം ബ്രിട്ടൻ്റെ മൂല്യങ്ങളായ നിഷ്പക്ഷത നിറഞ്ഞ നിയമവാഴ്ചയ്ക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് അവർ പറഞ്ഞു.

ബില്ലിനെതിരെ ഭേദഗതികൾ വന്നിട്ടുണ്ടെങ്കിലും ഇവയൊന്നും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടത്ര സംരക്ഷണം നല്കാൻ പര്യാപ്തമല്ലെന്ന വിമർശനം ശക്തമാണ്. രണ്ടാം തരം പൗരന്മാരായി ന്യൂനപക്ഷങ്ങളെ കാണുന്നതിന് തുല്യമാണ് പുതിയ നീക്കമെന്ന് ലോർഡ്സിലെ അംഗങ്ങളായ സയീദ് വാർസി, നാഷീനാ മുബാറിക്, ഫ്രാൻസിസ് ഡിസൂസ എന്നിവർ ഹോം ഓഫീസ് മിനിസ്റ്റർ സൂസൻ വില്യംസിന് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചു. ബ്രിട്ടണിൽ രണ്ടു തരം പൗരത്വം കൊണ്ടുവരാനുള്ള സാഹചര്യം ഒരുക്കരുതെന്നും വെളുത്ത വംശജരേക്കാൾ, ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ പൗരത്വം നഷ്ടപ്പെടാൻ എട്ടു മടങ്ങിലേറെ സാധ്യത ഈ നിയമ നിർമ്മാണം മൂലമുണ്ടാകുമെന്നും കത്തിൽ പറയുന്നു.

Other News