Saturday, 23 November 2024

എൻഡോസൾഫാൻ  ദുരിത ബാധിതരെ സഹായിക്കുവാൻ യുകെ മലയാളികൾ രംഗത്ത്... ഫണ്ട് റെയിസിംഗിനായി ലീഡ്സ് - ലിവർപൂൾ കനാൽ വാക്ക് ഒക്ടോബർ ഒന്നിന്.

കേരളത്തിലെ എൻഡോസൾഫാൻ ദുരിത ബാധിതരെ സഹായിക്കുവാൻ യുകെ മലയാളികൾ രംഗത്തിറങ്ങുന്നു. കാസർകോഡ് മേഖലയിലെ കൃഷിയിടങ്ങളിൽ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ എൻഡോസൾഫാൻ എന്ന കീടനാശിനി ഉപയോഗിച്ചതു മൂലം ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർ നിരവധിയാണ്. ഇവർക്ക് തങ്ങളാലാവുന്ന സഹായമെത്തിക്കാൻ ഏതാനും സുമനസുകൾ മുന്നോട്ട് വച്ച് ആശയമാണ് സ്പ്രേ ഓഫ് മിസറി എന്നു പേരിട്ടിരിക്കുന്ന 50 കിലോമീറ്റർ  നടത്തം. ഫണ്ട് റെയിസിംഗിനായി ലീഡ്സ് - ലിവർപൂൾ കനാലിൻ്റെ 32 മൈൽ ദൂരം സംഘം നടക്കും. ലഭിക്കുന്ന ഡൊണേഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈമാറും.

ഒക്ടോബർ 1 ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന കനാൽ വാക്കിൽ ബോൾട്ടൺ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് അനിയൻ കുഞ്ഞ് സഖറിയയ്ക്കൊപ്പം ജിസ് സോണി, അമലാ മാത്യു, കാർത്തിക സാജിദ്, കല്പന സോറെ, കമലേഷ് സോറെ, ഷിബു വർഗീസ്, ബൈജു ജോൺ,  അജിത്ത് മഠത്തിൽ, ലിറ്റോ ടൈറ്റസ്, ജൂലിയസ് ജോസ്, ജിതിൻ തോമസ്, റോബർട്ട് മാത്യു, ജോംസി ജോണി, രെൻജി വർഗീസ്, ഷിബു സാമുവൽ, സുബി വർഗീസ്, ലിയോ ലിറ്റോ, ആബേൽ ലിറ്റോ, ലിയാന റോബർട്ട്, ഒലീവിയ റോബർട്ട്, റ്റിയാ ജോൺ, ഷോൺ സോണി, ജെൻസൺ വർഗീസ് എന്നിവർ പങ്കെടുക്കും.

ജസ്റ്റ് ഗിവിംഗ് പേജിലൂടെയാണ് എൻഡോസൾഫാൻ ബാധിതർക്കായുള്ള ഫണ്ട് ശേഖരണം നടത്തുന്നത്. താത്പര്യമുള്ളവർ ദയവായി താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക.

Just giving crowd funding for Endosulfan victims

Other News