Sunday, 24 November 2024

ഐ ഫോൺ അടക്കമുള്ള സ്മാർട്ട് ഫോണുകൾക്കും ടാബ്ലറ്റുകൾക്കും ഒരേ തരം ചാർജിംഗ് കേബിൾ ഉപയോഗിക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ഐഫോൺ അടക്കമുള്ള സ്മാർട്ട് ഫോണുകൾക്കും ടാബ്ലറ്റുകൾക്കും ഒരേ തരം ചാർജിംഗ് കേബിൾ ഉപയോഗിക്കണമെന്ന് യൂറോപ്യൻ യൂണിയൻ നിർദ്ദേശിച്ചു. 2024 മുതൽ പുതിയ മാറ്റം നിലവിൽ വരും. ഐ പാഡിനും ഇത് ബാധകമാണ്. യുഎസ്ബി - സി കേബിൾ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ലാപ് ടോപ്പിനുപയോഗിക്കുന്ന കേബിളിനും മാറ്റമുണ്ടാകും. എന്നാലിതിന് 2026 വരെ സമയം നല്കിയിട്ടുണ്ട്. പുതിയ തീരുമാനത്തിന് അനുകൂലമായി യൂറോപ്യൻ പാർലമെൻ്റിലെ 602 എം.പിമാർ വോട്ട് ചെയ്തു. 13 എം.പിമാർ നിർദ്ദേശത്തെ എതിർത്തു.

യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ പുതിയ കേബിൾ ഏകീകരണത്തിന് ഒക്ടോബർ 24 ന് അപ്രൂവൽ നല്കണം. യുകെയിൽ പുതിയ കേബിൾ നയം. നടപ്പാക്കുന്നതു സംബന്ധിച്ച് സ്ഥിരീകരണമില്ല. ജൂൺ 2022 ലെ യൂറോപ്യൻ യൂണിയൻ്റെ പ്രൊവിഷണൽ എഗ്രിമെൻ്റ് അനുസരിച്ച് ഇക്കാര്യം യുകെയിൽ നിയമമാക്കാനുള്ള സാധ്യത പരിഗണിച്ചിട്ടില്ല. എന്നാൽ പോസ്റ്റ് ബ്രെക്സിറ്റ് എഗ്രിമെൻ്റ് പ്രകാരം ഇത് നോർത്തേൺ അയർലണ്ടിന് ബാധകമാകും.

പുതിയ നയം മൂലം ആപ്പിളിൻ്റെ പ്രോഡക്ടുകൾക്ക് സമൂലമായ മാറ്റം വരുത്തേണ്ടി വരും. നിലവിൽ ആപ്പിളിൻ്റെ ലൈറ്റ്നിംഗ് കണക്ടർ ഉപയോഗിച്ചാണ് ചാർജിംഗ് നടത്തുന്നത്.

Other News