Friday, 20 September 2024

യുകെയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട രണ്ടു വ്യക്തികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ശ്രമം തുടങ്ങി. വുഹാനിൽ നിന്നെത്തിയ 83 ബ്രിട്ടീഷ് പൗരന്മാർ വിറാലിലെ ക്വാരന്റിൻ യൂണിറ്റിൽ.

യുകെയിൽ രണ്ടു പേരിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ സുരക്ഷാ നടപടികൾ ഊർജിതമാക്കി. ഒരു കുടുംബത്തിലെ അംഗങ്ങളായ ഇവർ യോർക്കിലെ സ്റ്റേ സിറ്റി ഹോട്ടലിൽ താമസിച്ചിരുന്നു. ഇവർ വുഹാനിൽ നിന്നുള്ള ചൈനീസ് പൗരന്മാരാണെന്ന് കരുതുന്നു. ഇവർക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടതിനാൽ ഈ വ്യക്തികളുമായി അടുത്ത് സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ അടിയന്തിര ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ വുഹാനിൽ നിന്നും 83 ബ്രിട്ടീഷ് പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള ഫ്ളൈറ്റ് ഓക്സ്ഫോർഡിൽ ഇന്നലെ ഉച്ചയ്ക്ക് 1.30 ന് എത്തി. ബ്രൈസ് നോർട്ടണിലെ റോയൽ എയർ ഫോഴ്സിന്റെ ബേസിലാണ് ഫ്ളൈറ്റ് ലാൻഡ് ചെയ്തത്. അവിടെ നിന്ന് ബസിൽ 180 മൈൽ അകലെ വിറാലിലുള്ള ഹോസ്പിറ്റൽ അക്കോമഡേഷനിൽ എത്തിച്ച് ഐസോലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. മെഴ്സിസൈഡിനടുത്തുള്ള അരോവെ പാർക്ക് ഹോസ്പിറ്റലിൽ രണ്ടാഴ്ച ഇവരെ നിരീക്ഷിക്കാനാണ് നിർദ്ദേശം.

Other News