Monday, 23 December 2024

ഹോം സെക്രട്ടറി സുവല്ല ബ്രേവർമാൻ രാജിവച്ചു. തീരുമാനം മിനിസ്റ്റീരിയൽ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചതിനെ തുടർന്ന്

ഹോം സെക്രട്ടറി സുവല്ല ബ്രേവർമാൻ രാജിവച്ചു. തീരുമാനം മിനിസ്റ്റീരിയൽ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചതിനെ തുടർന്നാണെന്ന് റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ലിസ് ട്രസിനെ കണ്ടതിനു ശേഷമാണ് രാജിക്കത്ത് നല്കിയത്. നയങ്ങളിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നല്ല ഹോം സെക്രട്ടറി രാജിവച്ചതെന്ന് സ്ഥിരീകരിച്ചു. അബദ്ധവശാൽ പറ്റിയ തെറ്റിനെ തുടർന്ന് കോഡ് ഓഫ് കോണ്ടക്ട് ലംഘനം സംഭവിച്ചതായാണ് വിവരം. ഗവൺമെൻ്റിൻ്റെ സെക്യൂരിറ്റി റൂൾസിനു വിരുദ്ധമായി അതീവ രഹസ്യ സ്വഭാവമുള്ള ഡോക്യുമെൻ്റ് സ്വകാര്യ ഫോണിൽ ഷെയർ ചെയ്തതിനെ തുടർന്നാണ് രാജിയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. 43 ദിവസം മുമ്പാണ് പ്രധാനമന്ത്രി ലിസ് ട്രസ്, സുവല്ല ബ്രേവർമാനെ ഹോം സെക്രട്ടറിയായി നിയമിച്ചത്.
 

Other News