Monday, 23 December 2024

സെക്കൻഡിൽ ഒരു ഗിഗാബൈറ്റ് സ്പീഡ് ലഭ്യമാക്കുന്ന ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് 2030 ൽ ബ്രിട്ടണിൽ പൂർത്തിയാകും.

ബ്രിട്ടണിലെമ്പാടും ബ്രോഡ്ബാൻഡ് സ്പീഡ് വർദ്ധിപ്പിക്കാനുള്ള വൻ പദ്ധതി 2030 ഓടെ കമ്മീഷൻ ചെയ്യും. സെക്കൻഡിൽ ഒരു ഗിഗാബൈറ്റ് സ്പീഡ് ലഭിക്കുന്ന നെറ്റ്വർക്കാണ് ഒരുങ്ങുന്നത്. 2019 ലെ കൺസർവേറ്റീവ് പാർട്ടി മാനിഫെസ്റ്റോയിൽ ഈ പ്രോജകട് 2025 ൽ പൂർത്തീകരിക്കുമെന്നാണ് വാഗ്ദാനം നല്കിയിരുന്നത്. അഞ്ച് ബില്യൺ പൗണ്ടാണ് ബ്രോഡ്ബാൻഡ് ശൃംഖല വിപുലീകരിക്കുന്നതിനായി ചെലവു വരുന്നത്. എന്നാൽ 2020 നവംബറിലെ സ്പെൻഡിംഗ് റിവ്യൂ പ്രകാരം 1.2 ബില്യൺ പൗണ്ട് മാത്രമാണ് 2024 ന് മുൻപ്  ചാൻസലർ റിഷി സുനാക്ക് ഇതിനായി വകയിരുത്തിയിരുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് ഗവൺമെൻറ് പിന്നോട്ട് പോവുകയാണെന്ന എം.പിമാരുടെ വിമർശനമുയർന്നതിനിടെയാണ് പുതിയ ടാർജറ്റ് ഗവൺമെൻറ് പ്രഖ്യാപിച്ചിരിക്കുന്നത്.

നെറ്റ് വർക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതിൻ്റെയും ഗ്രാമീണ മേഖലകളിൽ പദ്ധതി നടപ്പാക്കുന്നതിൻ്റെ കാലതാമസവും സമയത്ത് പദ്ധതി പൂർത്തീകരിക്കുവാൻ കഴിയുമോയെന്നതിൽ നിർണായകമാണെന്ന് വിദഗ്ദർ കരുതുന്നു. ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് വഴി ബ്രോഡ്ബാൻഡ് വീടുകളിൽ എത്തിക്കുന്ന പ്രവർത്തനം ഓപ്പൺ റീച്ച് എന്ന കമ്പനിയാണ് നിലവിൽ ചെയ്തു കൊണ്ടിരിക്കുന്നത്. 6.5 വീടുകളിൽ ഫൈബർ കണക്ഷനുകൾ ഓപ്പൺ റീച്ച് നല്കിക്കഴിഞ്ഞു. രാജ്യത്ത് 13.7 മില്യൺ വീടുകളിൽ സെക്കൻഡിൽ ഒരു ഗിഗാബൈറ്റ് സ്പീഡ് ലഭിക്കുന്ന ബ്രോഡ്ബാൻഡ് കണക്ഷൻ നിലവിൽ ലഭ്യമാണ്.
 

Other News