Thursday, 21 November 2024

ഇന്ത്യയിൽ നിന്നുള്ള ടീച്ചിംഗ് ക്വാളിഫിക്കേഷൻ ഉള്ളവർക്ക് ഇംഗ്ലണ്ടിൽ അദ്ധ്യാപകരായി ജോലി നേടാം. പുതിയ നിയമം 2023 ഫെബ്രുവരി 1 മുതൽ

ഇന്ത്യയിൽ നിന്നുള്ള ടീച്ചിംഗ് ക്വാളിഫിക്കേഷൻ ഉള്ളവർക്ക് ഇംഗ്ലണ്ടിൽ അദ്ധ്യാപകരായി ജോലി നേടാൻ അവസരമൊരുങ്ങുന്നു. ഇതു സാധ്യമാക്കുന്ന പുതിയ നിയമം 2023 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഡിപ്പാർട്ട്മെൻ്റ് ഓഫ് എഡ്യൂക്കേഷൻ 2022 ജൂണിൽ തുടക്കമിട്ട പുതിയ സമീപനത്തിൻ്റെ ഭാഗമായാണ് ഓവർസീസ് ടീച്ചേഴ്സിന് ഇംഗ്ലണ്ടിൽ നേരിട്ട് രജിസ്ടേഷന് സൗകര്യമൊരുങ്ങുന്നത്. നിഷ്കർഷിക്കപ്പെട്ട വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഇതു പ്രകാരം ക്വാളിഫൈഡ് ടീച്ചർ സ്റ്റാറ്റസ് QTS നായി നേരിട്ടപേക്ഷിക്കാം. ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ്റെ ഭാഗമായിരുന്നപ്പോൾ യൂറോപ്യൻ ഇക്കണോമിക് ഏരിയയിൽ നിന്നും സ്വിറ്റ്സർലൻഡിൽ നിന്നും ടീച്ചിംഗ് യോഗ്യത നേടിയവർക്കു മാത്രമേ QTS രജിസ്ട്രേഷന് അനുവാദമുണ്ടായിരുന്നുള്ളൂ. യുകെ ഗവൺമെൻ്റിൻ്റെ പ്രൊഫഷണൽ ക്വാളിഫിക്കേഷൻ ബില്ലിലൂടെ യൂറോപ്യൻ യൂണിയൻ നിയമങ്ങൾ കാലക്രമേണ ഒഴിവാക്കി ഓവർസീസ് ടീച്ചേഴ്സിന് കൂടുതൽ അവസരമൊരുക്കാനാണ് പദ്ധതിയിടുന്നത്.

ടീച്ചിംഗ് റെഗുലേഷൻ ഏജൻസി നിലവിൽ ഒരുക്കുന്ന രജിസ്ട്രേഷൻ സൗകര്യം ക്വാളിഫൈഡ് ടീച്ചർ സ്റ്റാറ്റസ് എന്ന സംവിധാനത്തിലേയ്ക്ക് മാറ്റാനുള്ള നടപടികൾ ഡിപ്പാർട്ട്മെൻ്റ് ഓഫ് എഡ്യൂക്കേഷൻ നടപ്പാക്കി വരികയാണ്. ഓസ്ട്രേലിയ, ക്യാനഡ, യൂറോപ്യൻ ഇക്കണോമിക് ഏരിയ, ജിബ്രാൾട്ടർ, ന്യൂസിലൻഡ്, നോർത്തേൺ അയർലണ്ട്, സ്കോട്ട്ലൻഡ്, സ്വിറ്റ്സർലൻഡ്, യുഎസ് എ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് നിലവിൽ നേരിട്ട് ടീച്ചിംഗ് റെഗുലേഷൻ എജൻസി വഴി ക്വാളിഫൈഡ് ടീച്ചർ സ്റ്റാറ്റസിന് അപേക്ഷിക്കാം. 2023 ഫെബ്രുവരി 1 മുതൽ ഒൻപതു രാജ്യങ്ങളെ കൂടി ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ ഘാനാ, ഹോങ്കോങ്ങ്, ജമൈക്ക, നൈജീരിയ, സിംഗപ്പൂർ, സൗത്ത് ആഫ്രിക്ക, യുക്രെയിൻ, സിംബാവെ എന്നീ രാജ്യങ്ങളിൽ നിന്ന് അദ്ധ്യാപന യോഗ്യത നേടിയവർക്കും ക്വാളിഫൈഡ് ടീച്ചർ സ്റ്റാറ്റസിന് അപേക്ഷിക്കാം.

യോഗ്യതാ ലിസ്റ്റിലുള്ള രാജ്യങ്ങളിലെ അദ്ധ്യാപകരുടെ വ്യക്തിഗത വിദ്യാഭ്യാസ യോഗ്യതയും എക്സ്പീരിയൻസും കണക്കിലെടുത്തായിരിക്കും ക്വാളിഫൈഡ് ടീച്ചർ സ്റ്റാറ്റസിൽ തീരുമാനമെടുക്കുന്നത്.  ഇൻ്റർനാഷണൽ ക്വാളിഫിക്കേഷനുകളുടെയും സ്കില്ലുകളുടെയും ഇവാല്യുവേഷൻ നടത്തുന്ന യുകെ നാഷണൽ ഇൻഫോർമേഷൻ സെൻററായ ഇഎൻഐസി  വെരിഫൈ ചെയ്ത യുകെ ബാച്ചിലേഴ്സ് ഡിഗ്രിയ്ക്ക് തുല്യമായ അണ്ടർ ഗ്രാജുവേറ്റ് ഡിഗ്രി ഉള്ള നോൺ യു കെ ടീച്ചേഴ്സിന് ക്വാളിഫൈഡ് ടീച്ചർ സ്റ്റാറ്റസിന് അപേക്ഷിക്കാം. കൂടാതെ ഇംഗ്ലീഷ് ഇനിഷ്യൽ ടീച്ചർ ട്രെയിനിംഗ് കോഴ്സിൻ്റെ കാലയളവിന് സമാനമായതും ലെവൽ സിക്സ് ക്വാളിഫിക്കേഷൻ്റെ സ്റ്റാൻഡാർഡിന് തുല്യമായതുമായ ടീച്ചർ ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കണം. ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് ഇൻ എഡ്യൂക്കേഷൻ യോഗ്യതകൾ ഇതിനായി പരിഗണിക്കപ്പെടും. പ്രാക്ടിക്കൽ ടീച്ചിംഗ് എക്സ്പീരിയൻസ് നൽകുന്ന കോഴ്സും ക്വാളിഫൈഡ് ടീച്ചർ സ്റ്റാറ്റസിന് ഒരു മാനദണ്ഡമാണ്. കൂടാതെ അഞ്ചു മുതൽ 16 വയസുവരെയുള്ള കുട്ടികളെ പഠിപ്പിക്കാൻ ക്വാളിഫൈഡ് ആയിരിക്കണം. ടീച്ചിംഗ് ക്വാളിഫിക്കേഷൻ ലഭിച്ചതിനു ശേഷം കുറഞ്ഞത് ഒരു സ്കൂൾ ഇയർ എങ്കിലും ടീച്ചറായി ജോലി ചെയ്തുള്ള പ്രൊഫഷണൽ എക്സ്പീരിയൻസ് ഉണ്ടാവണം. ടീച്ചിംഗ് യോഗ്യത നേടിയിട്ടുള്ള രാജ്യത്ത് പ്രൊഫഷണൽ സ്റ്റാറ്റസ് രജിസ്ട്രേഷൻ ഉണ്ടായിരിക്കുകയും ടീച്ചിംഗ് പ്രാക്ടീസിൽ നിയന്ത്രണങ്ങളോ നിരോധമോ ഉണ്ടാകാനും പാടുള്ളതല്ല.

ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യൻസി സ്റ്റാൻഡാർഡുകളും ക്വാളിഫൈഡ് ടീച്ചർ സ്റ്റാറ്റസ് ആപ്ളിക്കേഷന് ആവശ്യമാണ്. അപ്രൂവ്ഡ് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പ്രൊവൈഡർമാർ നടത്തുന്ന B2  ലെവൽ യോഗ്യത ഇതിനായി കണക്കിലെടുക്കും. ഐഇഎൽടിഎസ് സെക്യൂർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിൽ 5.5 സ്കോർ ഉണ്ടാവണം. യുകെയിൽ നിന്ന് അണ്ടർ ഗ്രാജുവേറ്റ് ലെവലിൽ പഠനം നടത്തിയവർക്കും ഇംഗ്ലീഷ് ലാംഗ്വേജ് യോഗ്യതയുള്ളതായി കണക്കാക്കും. മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ ഇംഗ്ലീഷായിട്ടുള്ള അണ്ടർ ഗ്രാജുവേറ്റ് ലെവൽ കോഴ്സുകൾ ചെയ്തവർക്കും അപേക്ഷിക്കാം.

ടീച്ചിംഗ് ജോബുകൾക്കായി വ്യക്തിഗത സ്കൂളുകളിലേയ്ക്കാണ് അപേക്ഷിക്കേണ്ടത്. മാർച്ചുമുതൽ മെയ് വരെയുള്ള സമയത്താണ് വേക്കൻസികൾ കൂടുതലും അഡവെർടൈസ് ചെയ്യുന്നത്. സ്കിൽഡ് വർക്കർ വിസയ്ക്ക് ആവശ്യമായ സാലറി ഓഫർ ചെയ്യപ്പെടുന്ന ടീച്ചേഴ്സിന് ഇംഗ്ലണ്ടിൽ ഇങ്ങനെ ജോലി നേടാം. ആപ്ളിക്കേഷൻ വിജയകരമെങ്കിൽ സാധാരണയായി സെപ്റ്റംബർ മുതൽ  ജോലിയിൽ പ്രവേശിക്കാൻ കഴിയും.

Other News