Sunday, 06 October 2024

ഡിന്നർ ടേബിളിൽ മൊബൈൽ ഫോൺ ഉപയോഗം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് പോപ്പ് ഫ്രാൻസിസ്. പകരം പരസ്പരം സംസാരിക്കാൻ ആഹ്വാനം.

കുടുംബാന്തരീക്ഷം ഇല്ലാതാക്കുന്ന വിധത്തിൽ വളർന്നു വരുന്ന മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ പോപ്പ് ഫ്രാൻസിസ് പാപ്പയുടെ ഉദ്ബോധനം. ഡിന്നർ ടേബിളിൽ മൊബൈൽ ഫോൺ ഉപയോഗം അവസാനിപ്പിക്കാനാണ് പാപ്പ അഭ്യർത്ഥിച്ചത്. അതിനു പകരം പരസ്പരം സംസാരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച നടന്ന കുർബാന മധ്യേയായിരുന്നു പാപ്പായുടെ ഉപദേശം.

ജീസസും മേരിയും ജോസഫും ഒന്നിച്ച് പ്രാർത്ഥിക്കുകയും ജോലി ചെയ്യുകയും ആശയ വിനിമയം ചെയ്യുകയും ചെയ്തിരുന്നുവെന്നതിനെ ഓരോ കുടുംബവും മാതൃകയാക്കണമെന്ന് പാപ്പ പറഞ്ഞു. ഡിന്നർ ടേബിൽ എല്ലാവരും തന്നെ മൊബൈൽ ചാറ്റിൽ മുഴുകുകയാണ്. ഒരു വിശുദ്ധ ബലിയ്ക്കിടയിലേ പോലെ നിശബ്ദതയാണ്. എന്നാൽ പരസ്പരം സംസാരിക്കുന്നില്ല. ഇത് ശരിയായ പ്രവണതയല്ലെന്നും പോപ്പ് ഫ്രാൻസിസ് പറഞ്ഞു.

ട്വിറ്ററിൽ 18 മില്യൻ ഫോളേവേഴ്സ് ഫ്രാൻസിസ് പാപ്പയ്ക്കുണ്ട്. സോഷ്യൽ മീഡിയ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്ന സാർവ്വത്രിക കത്തോലിക്കാ സഭയുടെ തലവൻ ആളുകളോടൊപ്പം സെൽഫിയ്ക്കു പോലും സമയം കണ്ടെത്താറുണ്ട്. ബസലിക്കയിൽ കുർബാന മധ്യേ വിശ്വാസികൾ പലരും മൊബൈൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെടാറുണ്ട്. അതിനുമപ്പുറം വൈദികരും ബിഷപ്പുമാരും പോലും ഫോണിലാണ്. ദയവായി ഇതവസാനിപ്പിക്കണം. പാപ്പ അഭ്യർത്ഥിച്ചു.

Other News