Monday, 23 December 2024

ബഡ്ജറ്റ് അവതരണം നീട്ടി വെക്കാൻ സാധ്യത. പുതിയ ചാൻസലർക്ക് ട്രഷറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രണത്തിലാക്കാൻ കൂടുതൽ സമയം വേണ്ടി വരും.

ബോറിസ് ജോൺസൺ ഗവൺമെൻ്റിൻ്റെ ആദ്യ ബഡ്ജറ്റ് അവതരണം മുൻ നിശ്ചയിച്ചിരിക്കുന്ന തിയതിയിൽ നടക്കാൻ സാധ്യതയില്ലെന്ന് സൂചന ലഭിച്ചു. നാടകീയമായ സംഭവ വികാസങ്ങൾക്കൊടുവിൽ സാജിദ് ജാവേദ് ചാൻസലർ സ്ഥാനം ഒഴിയുകയും പുതിയ ചാൻസലറെ പ്രധാനമന്ത്രി ബോറിസ് കഴിഞ്ഞയാഴ്ച നിയമിക്കുകയും ചെയ്തിരുന്നു. മാർച്ച് 11 നാണ് ബഡ്ജറ്റ് അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്. പുതിയ ചാൻസലറായി ചുമതലയേറ്റ 39 കാരനായ റിഷി സുനാക്കിന് പുതിയ വകുപ്പിൻ്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനും ട്രഷറിയുടെ നിലവിലെ സ്ഥിതി വിലയിരുത്തി ബഡ്ജറ്റ് രൂപപ്പെടുത്താനും കൂടുതൽ സമയം ആവശ്യമായി വന്നേക്കാം.

കഴിഞ്ഞ നവംബറിൽ അവതരിപ്പിക്കാനിരുന്ന ബഡ്ജറ്റ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. പുതിയ ചാൻസലർ സ്ഥാനമേറ്റിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളെന്നും അദ്ദേഹത്തിന് ബഡ്ജറ്റ് തിയതി തീരുമാനിക്കാൻ സമയം നല്കണമെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻ്റ് ഷാപ്പ്സ് ബിബിസിയുടെ ആൻഡ്രു മാർഷ് ഷോയിൽ പറഞ്ഞു. രാജ്യത്തെ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനായി ബഡ്ജറ്റ് മുൻഗണന നല്കുമെന്നാണ് കരുതുന്നതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി പറഞ്ഞു.

XAVIERS CHARTERED CERTIFIED  ACCOUNTANTS AND REGISTERED AUDITORS

 

Other News