Sunday, 06 October 2024

ഡയറ്റ് പിൽസ് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്. ഗുണത്തേക്കാളേറെ ദോഷം ചെയ്യാം.

ശാരീരിക ഭാരം നിയന്ത്രിക്കുന്നതിനുള്ള എളുപ്പമാർഗമായി ഡയറ്റ് പിൽസ് ഉപയോഗിക്കുന്നതിനെതിരെ എൻഎച്ച്എസ് മുന്നറിയിപ്പ് നല്കി. ഇവ ദോഷകരമായ സൈഡ് ഇഫക്ടുകൾ ഉണ്ടാക്കുമെന്നും ഡയറിയയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പോലും സൃഷ്ടിക്കുമെന്നും മെഡിക്കൽ ഡയറക്ടർ പ്രൊഫ. സ്റ്റീഫൻ പൊവിസ് പറഞ്ഞു. വെയിറ്റ് കൺട്രോളിന് എളുപ്പമാർഗ്ഗം നോക്കാതെ ഫലപ്രദമായ രീതികൾ സാവകാശം നടപ്പാക്കുകയാണ് നല്ലതെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ശരിയായ രീതിയിലല്ലാതെ ഡയറ്റ് പിൽസിലൂടെ നിയന്ത്രണങ്ങൾക്ക് ശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷംചെയ്യും. ഓൺലൈനിൽ ഇല്ലീഗലായി വിൽക്കപ്പെടുന്ന ഡൈ നൈട്രോ ഫിനോൾ പിൽസ് മരണത്തിന് വരെ കാരണമായിട്ടുണ്ടെന്ന് ഫുഡ് സ്റ്റാൻഡാർഡ് ഏജൻസി വെളിപ്പെടുത്തി. കൂടുതൽ വെജിറ്റബിൾസും പഴങ്ങളും കഴിക്കുകയും ആൽക്കഹോൾ ഉപയോഗം കുറച്ചും ശരീരഭാരം നിയന്ത്രിക്കുന്നതാണ് അഭികാമ്യമെന്ന് എൻഎച്ച്എസ് നിർദ്ദേശിക്കുന്നു. 

 

Other News