Monday, 23 December 2024

മാലാഖമാർക്ക് അഭിനന്ദനം... ജീവൻ തിരിച്ചു പിടിച്ചത് 48 മണിക്കൂർ സമയം ബെഡിൻ്റെ സൈഡിൽ ജാഗ്രതയോടെ തന്നെ പരിപാലിച്ച നഴ്സുമാരായ ലൂയിസും ജെന്നിയുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.

ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിലെ ഇൻറൻസീവ് കെയറിൽ വച്ച് തൻ്റെ ജീവൻ തിരിച്ചു പിടിച്ചത് 48 മണിക്കൂർ സമയം ബെഡിൻ്റെ സൈഡിൽ ജാഗ്രതയോടെ തന്നെ പരിപാലിച്ച നഴ്സുമാരായ ലൂയിസും ജെന്നിയുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെളിപ്പെടുത്തി. ഏഴ് ദിവസത്തെ ഹോസ്പിറ്റൽ അഡ്മിഷനു ശേഷം ഇന്നലെ ഡിസ്ചാർജായ ബോറിസ് ഈ രണ്ടു നേഴ്സുമാരെയും പേരെടുത്ത് പറഞ്ഞ് നന്ദി പ്രകാശിപ്പിച്ചു. ഡിസ്ചാർജ് ചെയ്തതിനു ശേഷം ഒരു വീഡിയോ സന്ദേശത്തിലൂടെ തൻ്റെ രോഗാവസ്ഥയിലെ പുരോഗതി ബോറിസ് വെളിപ്പെടുത്തി.

ഹോസ്പിറ്റൽ ബെഡിൽ ഓക്സിജൻ ലഭ്യമാക്കുകയും ഓരോ നിമിഷവുമുണ്ടാകുന്ന ശരീരത്തിലെ വ്യതിയാനങ്ങൾക്കനുസൃതമായി വേണ്ട മുൻകരുതലുകൾ ലൂയിസും ജെന്നിയുമെടുത്തതായും ബോറിസ് പറഞ്ഞു. എന്തും സംഭവിക്കാമെന്ന അവസ്ഥയിൽ നിന്ന് അവരെന്നെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിച്ചുവെന്ന് ബോറിസ് നന്ദിയോടെ സ്മരിച്ചു. വാർഡ് സിസ്റ്ററായ ജെന്നി മക്ഗീ ന്യൂസിലൻഡുകാരിയാണ്. പോർച്ചുഗീസുകാരനായ ലൂയിസ് പിറ്റാർമ സീനിയർ സ്റ്റാഫ് നഴ്സാണ്.

കൊറോണ ഇൻഫെക്ഷൻ ഗുരുതരമായതിനെ തുടർന്ന് ബോറിസിനെ അടിയന്തിരമായി കഴിഞ്ഞ ഏപ്രിൽ 6 ഞായറാഴ്ചയാണ് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയത്. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹം മൂന്നു ദിവസം ഇൻ്റൻസീവ് കെയറിലായിരുന്നു.

ബോറിസിന് ആരോഗ്യം വീണ്ടെടുക്കുവാൻ പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ബോറിസിൻ്റെ പാർട്ണറായ കാരി സിമണ്ട്സും രോഗലക്ഷണങ്ങളെ തുടർന്ന് സെൽഫ് ഐസൊലേഷനിലായിരുന്നു. ബോറിസ് തത്ക്കാലം പ്രധാനമന്ത്രിയുടെ ഔദ്യോഗിക കൺട്രി റെസിഡൻസായ ചെക്കേഴ്സിലായിരിക്കും താമസിക്കുന്നത്. പ്രധാനമന്ത്രിയുടെ അഭാവത്തിൽ ഫോറിൻ സെക്രട്ടറി ഡോമനിക് റാബാണ് പ്രധാനമന്ത്രിയുടെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്

 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

Other News