Thursday, 14 November 2024

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ആൽഫാബെറ്റിന്റെ തലപ്പത്തേയ്ക്ക്.

ഇന്ത്യാക്കാരനായ സുന്ദർ പിച്ചൈയെ ആൽഫാബെറ്റിന്റെ തലവനായി നിയമിച്ചു. നിലവിൽ ഗൂഗിളിന്റെ സിഇഒ ആണ് അദ്ദേഹം. ഗൂഗിളിന്റെ പേരന്റ് കമ്പനിയാണ് ആൽഫാ ബെറ്റ്. ചെന്നൈയിൽ ജനിച്ച സുന്ദർ പിച്ചൈ 2004ൽ ആണ് ഗൂഗിളിൽ ജോലി തുടങ്ങിയത്. ഗൂഗിൾ വെബ് ബ്രൗസർ, ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം, ക്രോം എന്നിവ സുന്ദർ പിച്ചയുടെ ഡിവിഷന്റെ നിയന്ത്രണത്തിലായിരുന്നു. പടിപടിയായി അദ്ദേഹം ഗൂഗിളിന്റെ തലപ്പത്തേയ്ക്ക് എത്തുകയായിരുന്നു.

ഖരഗ്പൂർ ഐഐറ്റിയിൽ മെറ്റലർജിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സുന്ദർ പിച്ചൈ ആ ബാച്ചിലെ ഏറ്റവും മിടുക്കനായ സ്റ്റുഡന്റായിരുന്നുവെന്ന് അദ്ധ്യാപകർ പറയുന്നു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തത് തന്റെ അമേരിക്കൻ ഡ്രീം സഫലമാക്കാനായിരുന്നു. ഒരു കാറോ ടെലിവിഷനോ പോലുമില്ലാത്ത രണ്ടു മുറിയുള്ള വീട്ടിൽ തന്റെ അനുജനോടൊപ്പം വളർന്നു വന്ന സുന്ദർ പിച്ചൈ സാധാരണ ബാല്യത്തിൽ നിന്നും ഉയരങ്ങൾ കീഴടക്കുകയായിരുന്നു. ഖരഗ്പൂരിലെ പഠനത്തിനു ശേഷം അമേരിക്കയിലെ സ്റ്റാൻഫോർഡിൽ പഠനത്തിനായി സ്കോളർഷിപ്പോടെ യോഗ്യത നേടിയ സുന്ദർ പിച്ചൈയ്ക്ക് സാങ്കേതിക മേഖലയുടെ ആദ്യ പാഠങ്ങൾ പകർന്നു നല്കിയത് ബ്രിട്ടീഷ് ജനറൽ ഇലക്ട്രിക് കമ്പനിയിലെ ജോലിക്കാരനായിരുന്ന അച്ചനായിരുന്നു.

Other News