Thursday, 26 December 2024

ഗ്രേറ്റ് ബ്രിട്ടീഷ് ഇന്റലിജൻസ് ടെസ്റ്റിൽ പങ്കെടുക്കാൻ അവസരം. ഇംപീരിയൽ കോളജ് ലണ്ടനും ബിബിസിയും സംയുക്തമായി നടത്തുന്ന ടെസ്റ്റിലൂടെ ബ്രെയിൻ പവർ അളക്കാം. അത് മെച്ചപ്പെടുത്താൻ ഉപദേശവും നേടാം. പങ്കെടുക്കാനുള്ള ലിങ്ക് ഇവിടെ നൽകുന്നു.

മനുഷ്യന്റെ ആയുസിന്റെ ഓരോ ഘട്ടത്തിലും ന്യൂറോപ്ളാസ്റ്റിസിറ്റി എന്ന പ്രതിഭാസത്തിനനുസരിച്ച് ബ്രെയിനിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. നമ്മുടെ ദൈനംദിന കാര്യങ്ങൾ പോലും ഇതിനെ സ്വാധീനിക്കുന്നു. ബിബിസി ഹൊറൈസണും ലണ്ടൻ ഇംപീരിയൽ കോളജിലെ ഡോക്ടർ ആഡം ഹാംപ്ഷയറും മാറുന്ന ലൈഫ് സ്റ്റൈലുകൾ നമ്മുടെ ബ്രെയിൻ ഫംഗ്ഷനെ എങ്ങനെ ബാധിക്കുന്നു എന്നറിയാനായി ഗ്രേറ്റ് ബ്രിട്ടീഷ് ഇന്റലിജൻസ് ടെസ്റ്റ് നടത്തുകയാണ്.

ഇതിന്റെ റിസൽട്ടുകളെ വിശകലനം ചെയ്ത് ഹൊറൈസോണിന്റെ സ്പെഷ്യൽ എപ്പിസോഡിൽ ബിബിസി 2 അടുത്ത വർഷം പ്രക്ഷേപണം ചെയ്യും. ഈ ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് അവരുടെ മെൻറൽ സ്ട്രെഗ്ത് സംബന്ധമായ ഫീഡ്ബാക്ക് ലഭിക്കുകയും അത് മെച്ചപ്പെടുത്താനുള്ള ഉപദേശം നേടുകയും ചെയ്യാവുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടീഷ് ഇന്റലിജൻസ് ടെസ്റ്റിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യണം.

Link for Great British Intelligence Test

ഗ്രേറ്റ് ബ്രിട്ടീഷ് ഇന്റലിജൻസ് ടെസ്റ്റിൽ പ്ളാനിംഗ്, റീസണിംഗ്, വർക്കിംഗ് മെമ്മറി, അറ്റൻഷൻ എബിലിറ്റി എന്നിവ പരിശോധിക്കപ്പെടും. ഒന്നു മുതൽ നാലു മിനിട്ടു വരെയുള്ള ഷോർട്ട് ടെസ്റ്റുകളായാണ് ഇവ നടത്തുന്നത്. ഒരു ചെറിയ ചോദ്യാവലിയ്ക്കും അവസാനം ഉത്തരം നല്കണം. ടെസ്റ്റിനു ശേഷം ഓരോരുത്തർക്കും പേഴ്സണലൈസ്ഡ് ഫീഡ് ബാക്ക് ലഭിക്കും. മെൻറൽ സ്ട്രെംഗ്തിന്റെ അളവും നൽകപ്പെടും. 20 മുതൽ 30 മിനിട്ട് കൊണ്ട് ടെസ്റ്റ് പൂർത്തിയാക്കാം.

 

ADVERTISEMENT

For Event Management, Photos and Videos click here

 

 

 

Other News