ആഗോള താപനത്തിനെതിരെ പ്രതികരിക്കുന്ന എക്സ്റ്റിൻക്ഷൻ റിബല്യണിനെ യുകെ കൗണ്ടർ ടെററിസം ഗ്രൂപ്പ് തീവ്രവാദ പ്രത്യയശാസ്ത്രം പിന്തുടരുന്ന സംഘടനകളുടെ ഗണത്തിൽ ഉൾപ്പെടുത്തി.
യുകെയിൽ ആഗോള താപനത്തിനെതിരെ പ്രതികരിക്കുന്ന എക്സ്റ്റിൻക്ഷൻ റിബല്യണിനെ യുകെ കൗണ്ടർ ടെററിസം ഗ്രൂപ്പ് തീവ്രവാദ പ്രത്യയശാസ്ത്രം പിന്തുടരുന്ന സംഘടനകളുടെ ഗണത്തിൽ ഉൾപ്പെടുത്തി നടപടികൾ ആരംഭിച്ചു. എക്സ്റ്റിൻക്ഷൻ റിബല്യണിലേയ്ക്ക് ആളുകളെ ആകർഷിക്കുന്നതിനായി നടത്തുന്ന കാമ്പയിനുകൾ ഇനി മുതൽ പോലീസിന് റിപ്പോർട്ട് ചെയ്യണം. എക്സ്റ്റിൻക്ഷൻ റിബല്യൺ കാമ്പയിൻ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പ് തീവ്രവാദ പ്രത്യയ ശാസ്ത്രങ്ങളിൽ നിന്ന് യുവതലമുററെയും മുതിർന്നവരെയും സംരക്ഷിക്കുവാനുള്ള മുൻകരുതലുകളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച12 പേജുള്ള ബുക്ക് ലെറ്റിൽ ഉണ്ട്.
എക്സ്റ്റിൻക്ഷൻ റിബല്യണിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നാഷണൽ സെക്യൂരിറ്റി സെല്ലിനെ അറിയിക്കണമെന്നാണ് നിർദ്ദേശം. ഗവൺമെന്റ് ഓർഗനൈസേഷനുകൾ, പോലീസ് ഓഫീസർമാർ, ടീച്ചേഴ്സ് എന്നീ വിഭാഗങ്ങളിൽപ്പെട്ടവർ നിയമപരമായി ഇങ്ങനെ ചെയ്യാൻ ബാധ്യസ്ഥരാണ്. ആഗോള താപനം, ഇക്കോളജി, സ്പീഷിസ് എക്സ്റ്റിൻക്ഷൻ, ഫ്രാക്കിംഗ്, എയർപോർട്ട് എക്സ്പാൻഷൻ, മലിനീകരണം എന്നിവയെക്കുറിച്ച് അതിശക്തമായ ഭാഷയിൽ പ്രതികരിക്കുന്നവരെ നിരീക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയോ നാസി ടെററിസം, പ്രോ- ടെററിസ്റ്റ് ഇസ്ളാമിസ്റ്റ് ഗ്രൂപ്പ്, നാഷണൽ ആക്ഷൻ, അൽ മുഹാജിറോൺ എന്നീ സംഘടനകൾക്കൊപ്പമാണ് എക്സ്റ്റിൻക്ഷൻ റിബല്യണിനെയും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ രീതിയിൽ എക്സ്റ്റിൻക്ഷൻ റിബല്യണിനെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ശരിയായില്ലെന്നും തീരുമാനം പിൻവലിക്കാൻ നടപടി ഉണ്ടാകുമെന്നും പോലീസ് അതോറിറ്റികൾ സൂചിപ്പിച്ചു.