Saturday, 23 November 2024

സ്മാർട്ട് മോട്ടോർവേകളിൽ വൻ അപകട സാധ്യത. ഇതുവരെ മരണങ്ങൾ 38. തലനാരിയ്ക്ക് ഒഴിവായ അപകടങ്ങൾ 1485. അടിയന്തിര സേഫ്റ്റി റിവ്യൂ നടത്താൻ ഗവൺമെന്റ് തീരുമാനം.

സ്മാർട്ട് വേകൾ നിലവിൽ വന്നതിനു ശേഷം ഉണ്ടായ മരണങ്ങളിലും തലനാരിഴയ്ക്ക് ഒഴിവായ അപകടങ്ങളിലും വൻ വർദ്ധനവ് ഉണ്ടായി. സാധാരണ മോട്ടോർ വേകളിൽ നിന്ന് വ്യത്യസ്തമായി സ്മാർട്ട് മോട്ടോർവേകളിൽ ഹാർഡ് ഷോൾഡറും ട്രാഫിക്കിനായി ഉപയോഗിക്കുന്നു. ആയതിനാൽ ബ്രെയ്ക്ക് ഡൗണുകൾ ഉണ്ടായാൽ ഡ്രൈവർമാർ സ്പീഡിംഗ് ട്രാഫിക്കിൽ പെടുന്ന സ്ഥിതിയാണുള്ളത്. ഫ്രീഡം ഓഫ് ഇൻഫർമേഷൻ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഹൈവേസ് ഓഫ് ഇംഗ്ലണ്ടാണ് സ്മാർട്ട് വേകളിലെ അപകടങ്ങളുടെ സ്ഥിതി വിവരക്കണക്ക് പുറത്തുവിട്ടത്.

കഴിഞ്ഞ അഞ്ചു വർഷത്തിൽ 38 മരണങ്ങളാണ് സ്മാർട്ട് മോട്ടോർ വേകളിൽ ഉണ്ടായത്. M25 ന്റെ ലണ്ടന് പുറത്തുള്ള സെക്ഷനിൽ ഏപ്രിൽ 2014ൽ ഹാർഡ് ഫോൾഡർ നീക്കം ചെയ്തതിനുശേഷം 1485 അപകട സാധ്യതയുള്ള ഇൻസിഡൻറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ തിരക്കുള്ള ഭാഗങ്ങളിൽ ട്രാഫിക്ക് ഫ്ളോ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ ഹാർഡ് ഷോൾഡറും ഒരു ലെയിനായി ഉപയോഗിക്കുന്ന രീതിയിലാണ് സ്മാർട്ട് വേകൾ രൂപകല്പന ചെയ്തിരിക്കുന്നത്.

Other News