Tuesday, 09 July 2024

വിറാലിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന 83 പേർക്കും കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവർ ഇന്ന് വീടുകളിലേയ്ക്ക് മടങ്ങും. യുകെയിൽ ഒൻപതാമത്തെ കോവിഡ് - 19 കേസ് റിപ്പോർട്ട് ചെയ്തു.

വുഹാനിൽ നിന്ന് തിരിച്ചെത്തിയ 83 ബ്രിട്ടീഷ് പൗരന്മാർക്കും കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവർ ഇന്ന് വീടുകളിലേയ്ക്ക് മടങ്ങും. വിറാലിലെ അരോവെ പാർക്ക് ഹോസ്പിറ്റൽ അക്കോമഡേഷനിൽ ആണ് ഇവർ കഴിഞ്ഞിരുന്നത്. രണ്ടാഴ്ച മുമ്പാണ് പ്രത്യേക ഫ്ളൈറ്റിൽ ഇവർ ഓക്സ്ഫോർഡിൽ എത്തിയത്. തുടർന്ന് ഇവരെ കോച്ചിൽ മെഴ്സിസൈഡിനടുത്തുള്ള ഫസിലിറ്റിയിൽ എത്തിക്കുകയായിരുന്നു. ഇതിനു ശേഷം എത്തിയ 11 പേർ ഇപ്പോഴും വിറാലിൽ ഉണ്ട്. ഞായറാഴ്ച്ച വീണ്ടും 150 ഓളം പേരുമായി പ്രത്യേക ഫ്ളൈറ്റ് ചൈനയിൽ നിന്നും എത്തിയിരുന്നു. ഇവർ മിൽട്ടൺ കീൻസിലെ കോൺഫറൻസ് സെൻററിൽ കഴിയുകയാണ്.

ഇതിനിടെ യുകെയിൽ ഒൻപതാമത്തെ കോവിഡ് - 19 കേസ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ നിന്ന് ലണ്ടനിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എത്തിയ സ്ത്രീയ്ക്കാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്. ഇവരെ ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ ചികിത്സിച്ചു വരുന്നു. സിംഗപ്പൂരിൽ നിന്ന് രോഗം ബാധിച്ച് ബ്രിട്ടണിൽ എത്തിയ സ്റ്റീവ് വാൽഷ് പൂർണമായും സുഖം പ്രാപിച്ചതായി പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു.

 

Other News