Saturday, 05 October 2024

അമിതവണ്ണം മൂലം യുകെയിലെ രണ്ട് മില്യൺ പേര്‍ക്ക് ടൈപ്പ് 2 പ്രമേഹസാധ്യത

അമിതവണ്ണം മൂലം യുകെയിലെ രണ്ട് മില്യൺ ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹ സാധ്യതയുണ്ടെന്നും ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും എന്‍ എച്ച് എസ് റിപ്പോര്‍ട്ട്. പുതിയ എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം ജിപിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1,969,610 രോഗികൾക്ക് പ്രമേഹമില്ലാത്ത ഹൈപ്പര്‍ഗ്ലൈസീമിയ ഉണ്ട്. ഇത് ടൈപ്പ് 2 പ്രമേഹമുള്ള ആളുകളെ അപകടത്തിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതവണ്ണത്തിന്റെ തോത് വര്‍ധിച്ചതിനാല്‍ പ്രശ്‌നം ഇനിയും വലുതായിരിക്കുമെന്നാണ് ആരോഗ്യ മേഖലയില്‍ നിന്നുള്ള അറിയിപ്പുകള്‍. 2035 കളിൽ 39,000 അധിക ആളുകള്‍ക്ക് ഹൃദയാഘാതം വരാനും 50,000 ത്തിലധികം പേര്‍ക്ക് മസ്തിഷ്‌കാഘാതം വരാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആശുപത്രി കിടക്കകളില്‍ ആറിലൊന്ന്, പ്രമേഹമുള്ള ഒരാളുടെ ചികിത്സയ്ക്കായിട്ടാണ് ഉപയോഗിക്കുന്നതെന്ന് എന്‍എച്ച്എസ് പറയുന്നു. ടൈപ്പ് 2 പ്രമേഹത്തെ ലഘൂകരിക്കുന്നതിന് എന്‍എച്ച്എസില്‍ പുതിയ ലിക്വിഡ് ഡയറ്റ് ലഭ്യമാകുമെന്ന അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ശരീരഭാരം കുറയ്ക്കാന്‍ രോഗികള്‍ക്ക് സഹായിക്കുന്നതിന് ഒന്‍പത് മാസത്തെ സപ്പോർട്ട് പ്ളാനും നല്‍കുന്നുണ്ട്. എന്‍എച്ച്എസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ അമിത വണ്ണമുള്ള ഒരു മില്യണിലധികം പേർക്ക് രോഗനിര്‍ണയം നടത്തിയിരുന്നു, കഴിഞ്ഞ വര്‍ഷം ഇത് 884,000 ആയിരുന്നു. പ്രോഗ്രാം പ്രമേഹ സാധ്യത കൂടുതലുള്ള ആളുകളെ തിരിച്ചറിയുകയും ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സഹായിക്കുകയും ഒന്‍പത് മുതല്‍ 12 മാസം വരെ നീണ്ടുനില്‍ക്കുന്ന കോഴ്‌സുകളിലൂടെ രോഗം വരുന്നത് തടയുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നു. ഇതിന് അരലക്ഷം റഫറലുകള്‍ ലഭിച്ചിട്ടുണ്ട്. അമിതവണ്ണ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ അസുഖങ്ങള്‍ മൂലം ലക്ഷക്കണക്കിന് ജീവിതങ്ങളും മില്യൺ കണക്കിന് പൗണ്ടുകളും ഉയര്‍ന്ന ചികിത്സാച്ചെലവിനത്തിൽ ചിലവാകുമെന്നാണ് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് അഭിപ്രായപ്പെട്ടത്.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News