Thursday, 21 November 2024

എയർലൈൻ ഫ്ളൈ ബി തകർച്ചയിലേയ്ക്ക്. അടിയന്തിരമായി 100 മില്യൺ പൗണ്ട് വേണം. 2000 ലേറെ ജോബുകൾ റിസ്കിൽ.

യുകെയിൽ റീജിയണൽ എയർ ലൈനായ ഫ്ളൈ ബി തകർച്ചയിലേയ്ക്ക് നീങ്ങുന്നു. ഏക്സീറ്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി കടക്കെണിയിലാണ്. കഴിഞ്ഞ ജനുവരി മുതൽ ഫൈനാൻഷ്യൽ ക്രൈസിസിൽ അകപ്പെട്ട ഫ്ളൈ ബിയെ വിർജിൻ അറ്റ്ലാൻ്റിക് ഉൾപ്പെടുന്ന ഒരു കൺസോർഷ്യം വാങ്ങിയിരുന്നു. കമ്പനിയെ രക്ഷിക്കാനായി 30 മില്യൺ പൗണ്ട് പുതിയ ഉടമകൾ ഇൻവെസ്റ്റ് ചെയ്തു. കമ്പനിയെ മുൻപോട്ട് കൊണ്ടുപോകുന്നതിനായി ഗവൺമെൻ്റ് സപ്പോർട്ടും ആവശ്യമാണെന്നും പാസഞ്ചർ ടാക്സ് ഇളവു നല്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.

നിലവിൽ കമ്പനിയെ രക്ഷിക്കാൻ 100 മില്യൺ പൗണ്ട് ഇൻവെസ്റ്റ്മെൻ്റ് ആവശ്യമാണ്. കമ്പനി തകരുന്നതുമൂലം 2000 ത്തോളം പേർക്ക് ജോലി നഷ്ടപ്പെടും. കൊറോണ വൈറസ് ബാധ മൂലം ബുക്കിംഗ് കുറഞ്ഞതും ക്യാൻസലേഷനുകളും കമ്പനിയുടെ ബഡ്ജറ്റിനെ താളം തെറ്റിച്ചതാണ് ഫ്ളൈ ബിയെ അടിയന്തിര പ്രതിസന്ധിയിലേയ്ക്ക് നയിച്ചത്. 

 

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

 

Other News