Friday, 20 September 2024

കൊറോണ വൈറസ് ബാധയിൽ അടി തെറ്റി സ്റ്റോക്ക് മാർക്കറ്റ്

കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാൻ അധികൃതർ പുതിയ ശ്രമങ്ങൾ നടത്തിയിട്ടും യുഎസ്, യൂറോപ്യൻ ഓഹരി വിപണികൾ വെള്ളിയാഴ്ച മുതൽ മങ്ങി തുടങ്ങി. പകർച്ചവ്യാധിയുടെ അനന്തര ഫലമായും അത് പരിഹരിക്കാനുള്ള നടപടികളെ തുടർന്നും സമ്പദ്‌വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന്‌ നിക്ഷേപകർ ഭയപ്പെടുന്നു. പല രാജ്യങ്ങളിലും ബിസിനസ്സ് തടസ്സപ്പെട്ടു. ഇവന്റുകൾ റദ്ദാക്കുകയും സ്കൂളുകൾ അടയ്ക്കുകയും ചെയ്തു.

37 ബില്യൺ യൂറോ (33 ബില്യൺ ഡോളർ) മുതൽമുടക്കിൽ ഒരു പാക്കേജ് നടപ്പാക്കുമെന്ന് യൂറോപ്യൻ യൂണിയൻ വെള്ളിയാഴ്ച അറിയിച്ചു. രാജ്യത്തെ കമ്പനികളെ ദേശസാൽക്കരിച്ച് പ്രതിസന്ധി പരിഹരിക്കാമെന്ന് ജർമ്മൻ ധനമന്ത്രി ഒലാഫ് ഷോൾസ് പറഞ്ഞു. പ്രതിസന്ധി തരണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ തേടുമെന്ന് യുഎസ് സെക്രട്ടറി സ്റ്റീവൻ മ്യുചിൻ പറഞ്ഞു. കൊറോണ വൈറസ് മാന്ദ്യം ഹ്രസ്വകാലമാകുമെന്ന് വിശ്വസിക്കുന്നതായും 1987 ൽ വിപണികൾ 20% ഇടിഞ്ഞപ്പോൾ സ്ഥിതി ഇതിലും വളരെ ഭയാനകമായ സമയമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച, വാൾസ്ട്രീറ്റിലെയും ലണ്ടൻ നഗരത്തിലെയും ബെഞ്ച്മാർക്ക് സൂചികകൾ 1987 ൽ ബ്ലാക്ക് മണ്ടേ എന്ന് വിളിക്കപ്പെടുന്ന ദിവസത്തിന് ശേഷം ഏറ്റവും കുത്തനെ ഇടിഞ്ഞു. ഫ്രാൻസിലും ജർമ്മനിയിലും സൂചികകൾക്ക് 12 ശതമാനത്തിലധികം നഷ്ടം. ഫെഡറൽ റിസർവും യൂറോപ്യൻ സെൻട്രൽ ബാങ്കും വിപണിയെ പിന്തുണയ്ക്കാൻ നടപടിയെടുത്തിട്ടും ഈ ഇടിവ് പ്രത്യക്ഷമാണ്. 
 

Other News