Sunday, 06 October 2024

ബ്രിട്ടണിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഏതെങ്കിലും ഒരംഗത്തിന് തുടർച്ചയായ ചുമയോ കടുത്ത പനിയോ ഉണ്ടെങ്കിൽ ആ വീടുകളിലെ എല്ലാവരും 14 ദിവസത്തേയ്ക്ക് ഐസൊലേറ്റ് ചെയ്യണം.

ബ്രിട്ടണിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഏതെങ്കിലും ഒരംഗത്തിന് തുടർച്ചയായ ചുമയോ കടുത്ത പനിയോ ഉണ്ടെങ്കിൽ ആ വീടുകളിലെ എല്ലാവരും 14 ദിവസത്തേയ്ക്ക് ഐസൊലേറ്റ് ചെയ്യണം. കൂടാതെ എല്ലാവരും കഴിയുന്നത്ര പൊതുജന സമ്പർക്കം കുറയ്ക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം. വർക്ക് ഫ്രം ഹോം രീതി കഴിയുന്നത്രയും ആളുകൾ സ്വീകരിക്കണം. കടുത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ 12 ആഴ്ചയോളം ഐസൊലേഷനിൽ ആയിരിക്കണമെന്ന് നിർദ്ദേശം നല്കിയിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾക്ക് എൻഎച്ച്എസിനെ മാത്രമേ ഉപയോഗിക്കാവൂ. ലണ്ടനിൽ താമസിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശമുണ്ട്.

അടിയന്തിര കോബ്ര മീറ്റിംഗിൽ ബ്രിട്ടണിലെ സ്ഥിതിഗതികൾ വിലയിരുത്തി. ബ്രിട്ടണിൽ കൊറോണ ഇൻഫെക്ഷനുകളുടെ എണ്ണം 1543 ആയി. മരണസംഖ്യ 37 ലേയ്ക്കുയർന്നു. കോവിഡ് 19 ൻ്റെ സമാന രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ സ്കൂളുകളിൽ നിന്ന് വീടുകളിലേയ്ക്ക് മടക്കി അയയ്ക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. സ്കൂളുകൾ അടയ്ക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
 

Other News