Thursday, 21 November 2024

കിംഗ് ചാൾസ് III ബ്രിട്ടീഷ് പാർലമെൻ്റിനെ അഭിസംബോധന ചെയ്തു. ക്വീനിന് ആദരാജ്ഞലിയർപ്പിച്ച് ഹൗസ് ഓഫ് കോമൺസും ഹൗസ് ഓഫ് ലോർഡ്സും

കിംഗ് ചാൾസ് III ബ്രിട്ടീഷ് പാർലമെൻ്റിനെ ഇന്ന് അഭിസംബോധന ചെയ്തു. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് അധികാരമേറ്റെടുത്ത ശേഷം കിംഗ് ചാൾസ് ആദ്യമായാണ് പാർലമെൻ്റിലെത്തുന്നത്. രാജ്ഞിയുടെ നിര്യാണത്തിലുള്ള പാർലമെൻ്റിൻ്റെ അനുശോചനം ശ്രവിക്കാനും പാർലമെൻറിലേയ്ക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിൻ്റെയും ഭാഗമായാണ് അദ്ദേഹം പാർലമെൻ്റ് ഹൗസിലെത്തിയത്. 

ഹൗസ് ഓഫ് കോമൺസും ഹൗസ് ഓഫ് ലോർഡ്സും ക്വീനിന് ആദരാജ്ഞലിയർപ്പിച്ചു. 900 ഓളം എം.പിമാരും പ്രഭുക്കളും വെസ്റ്റ് മിൻസ്റ്റർ ഹാളിൽ എത്തിയിരുന്നു. ക്വീനിനോടുള്ള ആദരസൂചകമായി കറുത്ത വസ്ത്രമണിഞ്ഞാണ് എല്ലാവരും പാർലമെൻ്റിൽ സന്നിഹിതരായത്. ഹൗസ് ഓഫ് കോമൺസിൻെറയും ഹൗസ് ഓഫ് ലോർഡ്സിൻ്റെയും സ്പീക്കർമാർ ക്വീനിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി സംസാരിച്ചു.

1907 ൽ നിർമ്മിതമായ വെസ്റ്റ് മിൻസ്റ്റർ ഹാളിലേയ്ക്ക് രാവിലെ 10.25 നാണ് കിംഗ് ചാൾസ് III പത്നി ക്വീൻ കൺസോർട്ട് കാമിലയ്ക്കൊപ്പമാണ് ഓദ്യോഗിക വാദ്യങ്ങളുടെ അകമ്പടിയോടെ എത്തിയത്.
 

Other News