Thursday, 07 November 2024

സെൽഫ് എംപ്ളോയിഡുകാർക്ക് സപ്പോർട്ട് പാക്കേജ് പ്രഖ്യാപിച്ചു. ശരാശരി വരുമാനത്തിൻ്റെ 80 ശതമാനം വരെ ക്യാഷ് പേയ്മെൻ്റ് നല്കും. ഉയർന്ന മാസപരിധി 2,500 പൗണ്ട്.

കൊറോണ ക്രൈസിസിലും ലോക്ക്ഡൗണിലും പ്രതിസന്ധിയിലായ മില്യൺ കണക്കിന് സെൽഫ് എംപ്ളോയിഡുകാർക്ക് വൻ സപ്പോർട്ട് പാക്കേജ് ഗവൺമെൻറ് പ്രഖ്യാപിച്ചു. നിങ്ങളെ മറന്നിട്ടില്ല എന്ന് പാക്കേജിൻ്റെ വിവരങ്ങൾ വിശദമാക്കിക്കൊണ്ട് ഇന്നത്തെ ലൈവ് ടിവി ന്യൂസ് ബ്രീഫിംഗിൽ ബ്രിട്ടീഷ് ചാൻസലർ റിഷി സുനാക്ക് പറഞ്ഞു. പാക്കേജനുസരിച്ച് ശരാശരി വരുമാനത്തിൻ്റെ 80 ശതമാനം വരെ ക്യാഷ് പേയ്മെൻ്റ് സെൽഫ് എംപ്ളോയിഡുകാർക്ക് നല്കും. ഇതിൻ്റെ ഉയർന്ന മാസപരിധി 2,500 പൗണ്ട് ആയിരിക്കും. ശരാശരി വരുമാനം കണക്കാക്കുന്നത് കഴിഞ്ഞ മൂന്നു വർഷത്തെ ടാക്സ് റിട്ടേൺ വിലയിരുത്തിയായിരിക്കും.

ക്യാഷ് പേയ്മെൻ്റ് സെൽഫ് എംപ്ളോയിഡായിട്ടുള്ള 95 ശതമാനം പേർക്കും പ്രയോജനം ചെയ്യുമെന്ന് ചാൻസലർ പറഞ്ഞു. ജൂൺ മുതൽ ഇത് അർഹതപ്പെട്ടവർക്ക് ലഭിച്ചു തുടങ്ങും. സെൽഫ് എംപ്ളോയിഡായി 5 മില്യൺ ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇവരിൽ 50,000 പൗണ്ടിൽ താഴെ വരുമാനമുള്ള 3.8 മില്യൺ ആളുകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ക്യാഷ് പേയ്മെൻ്റ് മാർച്ച് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നല്കുന്നത്. ഗ്രാൻറിന് ടാക്സ് നൽകേണ്ടതുണ്ട്. ഇത് ജനുവരി 2022 ലെ ടാക്സ് റിട്ടേണിൽ ഉൾപ്പെടുത്തണം. മൂന്നു മാസത്തേയ്ക്കാണ് നിലവിൽ ഈ ഗ്രാൻ്റ് നൽകുന്നത്. ആവശ്യമെങ്കിൽ ഇതിൻ്റെ കാലപരിധി നീട്ടാൻ സാധ്യതയുണ്ടെന്ന് ചാൻസലർ സൂചിപ്പിച്ചു.

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

Other News